Latest NewsUAENewsInternationalGulf

ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ 100 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കും: അബുദാബി

അബുദാബി: ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ 100 ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുമെന്ന് അബുദാബി. കുറഞ്ഞ സമയംകൊണ്ട് പെട്ടെന്ന് ചാർജ് ചെയ്യാവുന്ന അതിവേഗ സംവിധാനമാണ് അബുദാബിയിൽ സ്ഥാപിക്കുന്നത്. 15 മുതൽ 75 മിനിറ്റു കൊണ്ട് ശരാശരി 400 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് ഈ സംവിധാനത്തിലൂടെ ചെയ്യാം.

Read Also: മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് മസ്തിഷ്ക ക്യാൻസർ ഉണ്ടാകുമോ?: പുതിയ പഠനങ്ങൾ പറയുന്നത് ഇങ്ങനെ

5000 കിലോമീറ്റർ സഞ്ചരിക്കാനുള്ള ബാറ്ററി ചാർജ് ചെയ്യാൻ സംവിധാനമുണ്ട്. 12 ടൺ കാർബൺ ബഹിർഗമനം ഇതുവഴി കുറയ്ക്കാം. അടുത്തവർഷം യുഎഇയിൽ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്കു മുൻപ് കൂടുതൽ സ്ഥലങ്ങളിൽ സ്റ്റേഷനുകൾ സജ്ജമാക്കാനാണ് തീരുമാനം. 2050 ഓടെ കാർബൺ മലിനീകരണമില്ലാത്ത രാജ്യമെന്ന യുഎഇയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലേക്ക് എത്താൻ പദ്ധതി സഹായിക്കും.

Read Also: കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് നിലവില്‍ ഒഴിവാക്കിയിട്ടില്ല: ചരിത്ര ഗവേഷക കൗണ്‍സില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button