Latest NewsNewsIndia

‘മദ്രസകളിൽ ആവശ്യമായ വിദ്യാഭ്യാസം നൽകുന്നില്ല, ടിപ്പുവിനെ അങ്ങനെ ചുമ്മാ കടുവ എന്ന് വിളിക്കണ്ട’: മന്ത്രി നാഗേഷ്

ബംഗളൂരു: ടിപ്പു സുല്‍ത്താന്‍ അടക്കമുള്ള മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗം പുസ്തകത്തിൽ നിന്നും കർണാടക സർക്കാർ വെട്ടിക്കുറച്ചെന്ന റിപ്പോർട്ടിൽ, വ്യക്തത വരുത്തി കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ്. മൈസൂരിലെ മുൻ രാജാവായ ടിപ്പു സുൽത്താനെ സ്കൂൾ സിലബസിൽ നിന്ന് ഒഴിവാക്കണം എന്ന ഉദ്ദേശം ഇല്ലെന്നും എന്നാൽ, അദ്ദേഹത്തെ കുറിച്ച് യാതൊരു അടിസ്ഥാനവും തെളിവുമില്ലാതെ എഴുതിവിട്ട കാര്യങ്ങൾ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ടിപ്പുവിനെ കുറിച്ച് പാഠ്യഭാഗങ്ങളിൽ നിന്നും ഒഴിവാക്കാൻ ഉദ്ദേശമില്ല. എന്നിരുന്നാലും, ഭാവനയുടെ അടിസ്ഥാനത്തിൽ എഴുതിയ ചില കാര്യങ്ങൾ ഉണ്ട്. അടിസ്ഥാനരഹിതവും തെളിവില്ലാതെ എഴുതിയതുമായ ഇത്തരം വസ്തുതകൾ നീക്കം ചെയ്യും. ഡോക്യുമെന്ററിയും ചരിത്രപരമായ തെളിവുകളുമുള്ള ഉള്ളടക്കം കുട്ടികൾക്കായി നിർദ്ദേശിക്കേണ്ടതുണ്ട്. ഈ വിഷയത്തെക്കുറിച്ചുള്ള വിവാദം മറ്റാരുടെയോ ഭാവനയാണ്. ടിപ്പു സുൽത്താനെക്കുറിച്ചുള്ള പാഠം സിലബസിൽ നിന്ന് ഒഴിവാക്കില്ല’, മന്ത്രി പറഞ്ഞു.

Also Read:വനിതാ ഏകദിന ലോകകപ്പ്: വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഓസ്‌ട്രേലിയ ഫൈനലില്‍

യഥാർത്ഥ ചരിത്രത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുകയാണ് തങ്ങളുടെ ഉദ്ദേശമെന്നും ടിപ്പു സുൽത്താന് നൽകിയ ‘മൈസൂരിലെ കടുവ’ എന്ന പദവിക്ക് എന്തെങ്കിലും തെളിവ് ലഭ്യമാണെങ്കിൽ അത് നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മഹത്വവൽക്കരണ ഭാഗം അങ്ങനെ നിലനിൽക്കണമെങ്കിൽ, അതിന് അതിന്റേതായ തെളിവ് വേണം എന്നാണ് അദ്ദേഹം പറയുന്നത്.

ന്യൂനപക്ഷ മുസ്‌ലിം വിദ്യാർത്ഥികൾ പഠിക്കുന്ന മദ്രസകൾ ഏറ്റെടുക്കാൻ സർക്കാരിന്റെ മുമ്പാകെ നിർദേശമില്ലെന്നും അദ്ദേഹം പറഞ്ഞു,. മദ്രസകൾ ഏറ്റെടുക്കുമോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മദ്രസകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി യാതൊരു ചർച്ചകളും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

എന്നാൽ, മദ്രസകളിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ വിദ്യാഭ്യാസവും നൈപുണ്യവും നൽകുന്നില്ലെന്നും മന്ത്രി നാഗേഷ് ആരോപിച്ചു. മദ്രസകളിൽ നൽകി വരുന്ന വിദ്യാഭ്യാസം, മത്സര ലോകത്തിന് യോജിച്ചതല്ലെന്നും അവർ (മദ്രസകൾ) മുന്നോട്ടുവന്നാൽ ഇക്കാര്യം പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Also Read:ഐപിഎല്ലിൽ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും

‘മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മറ്റ് കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസം ലഭിക്കണം. വിദ്യാഭ്യാസ വകുപ്പിൽ പഠിപ്പിക്കുന്ന പാഠ്യപദ്ധതി മദ്രസകളിൽ ഇല്ല. ന്യൂനപക്ഷ വകുപ്പാണ് മദ്രസകൾ നടത്തുന്നത്. അവിടെ പഠിക്കുന്ന കുട്ടികൾ മറ്റേതൊരു വിദ്യാർത്ഥിയെയും പോലെ ഡോക്ടർമാരും കലാകാരന്മാരും എഞ്ചിനീയർമാരും ആകണം’, മന്ത്രി വ്യക്തമാക്കി.

കര്‍ണാടക സർക്കാരിന്റെ നടപടിക്കെതിരെ കർണാടകയിൽ പ്രതിഷേധമുയരുന്നു. ടിപ്പുവിനെ മഹത്വവത്കരിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ്, അദ്ദേഹത്തെ കുറിച്ചുള്ള ഭാഗങ്ങളെല്ലാം പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യുന്നത്. കർണാടക സർക്കാർ രൂപീകരിച്ച അവലോകന സമിതിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. സമിതിയുടെ തീരുമാനത്തിനെതിരെ, ഇപ്പോൾ കർണാടകയിൽ പ്രതിഷേധം ആളിക്കത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button