തിരുവനന്തപുരം : പദ്മനാഭസ്വാമി ക്ഷേത്രം കൊള്ളയടിക്കാന്‍ വന്ന ടിപ്പുവിനെ വെട്ടിവീഴ്ത്തിയ നെടുങ്കോട്ട യുദ്ധത്തിന്റെ വാര്‍ഷികദിനത്തോടനുബന്ധിച്ച് ഹൈന്ദവ പ്രതിരോധ ദിനം ആചരിക്കുന്നു. ഡിസംബര്‍ 29ന് തിരുവനന്തപുരത്ത് പരിപാടി സംഘടിപ്പിക്കുമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി അറിയിച്ചു.
‘അപനിര്‍മ്മിക്കപ്പെട്ട ചരിത്രത്തെ പൊളിച്ചെഴുതാന്‍, ചെറുത്തു നില്‍ക്കാന്‍, പരിശ്രമങ്ങള്‍ എന്നും ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടായിക്കൊണ്ടേ ഇരിക്കുകയും ചെയ്യും. ഇത്തരം ശ്രമങ്ങള്‍ എത്ര ചെറുതായാലും അത് ഈ നാടിന് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അത്തരമൊരു ശ്രമത്തിന്റെ ആദ്യ ചുവട് വെയ്പ്പാണ് ഇത്’ , ബിജെപി വക്താവ് സന്ദീപ് വാചസ്പതി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘മഹത്തായ ഭൂതകാലത്തെ പറ്റിയുള്ള ഓര്‍മ്മകളാണ് വര്‍ത്തമാനകാല മുന്നേറ്റത്തിനുള്ള ഊര്‍ജ്ജം.ഓര്‍മ്മിക്കാന്‍ തക്ക ഔന്നത്യമുള്ള ഒരു ഒസ്യത്തും നമുക്ക് കൈമാറാതിരിക്കാന്‍ മാറി മാറി ഭരിച്ചിരുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തി എന്നതാണ് നമ്മുടെ ദൗര്‍ഭാഗ്യം. ഒന്നിനും കൊള്ളാത്തവരായിരുന്നു നമ്മളെന്ന് സ്ഥാപിക്കാന്‍ വല്ലാത്ത വ്യഗ്രത ഉള്ളവരുടെ എണ്ണം കൂടിയതാണ് ഇതിന് കാരണം. പക്ഷേ അങ്ങനെ ഒന്നും കീഴടങ്ങുന്നതല്ല ഈ നാട്’ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Post Your Comments