Latest NewsIndiaNews

ടിപ്പുവിനെ മഹത്വവത്കരിക്കേണ്ട: ബാബർ, തുഗ്ലക്ക് എന്നിവരെ കുറിച്ച് പഠിക്കേണ്ട, പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ച് കര്‍ണാടക

ബംഗളൂരു: ടിപ്പു സുല്‍ത്താന്‍ അടക്കമുള്ള മുസ്ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ച് കര്‍ണാടക സര്‍ക്കാര്‍. പുസ്തകങ്ങളിൽ ടിപ്പു സുൽത്താൻ അടക്കമുള്ളവരെ മഹത്വവത്കരിക്കുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ്, ഈ ഭാഗങ്ങളെല്ലാം നീക്കം ചെയ്യുന്നത്. കർണാടക സർക്കാർ രൂപീകരിച്ച അവലോകന സമിതിയാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ടിപ്പുവിനെ കൂടാതെ, ബാബര്‍, മുഹമ്മദ് ബിന്‍ തുഗ്ലക്ക് തുടങ്ങിയ ഭരണാധികാരികളെ കുറിച്ച് പറയുന്ന ഭാഗങ്ങളും പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ടിപ്പുവിനെ മഹത്വവത്കരിക്കുന്ന വിശേഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും. മൈസൂര്‍ കടുവ, സ്വാതന്ത്ര്യസമര സേനാനി തുടങ്ങിയ ടിപ്പുവിനെ കുറിച്ചുള്ള മഹത്വ വിശേഷണങ്ങള്‍ ഒഴിവാക്കും. മുഗള്‍ സാമ്രാജ്യത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പാഠഭാഗവും ഒഴിവാക്കും. ഇതുകൂടാതെ, കശ്മീരിലെ കര്‍ക്കോട്ട, അസമിലെ അഹോം സാമ്രാജ്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുതിയതായി ഉൾപ്പെടുത്താനും സമിതി തീരുമാനിച്ചു. ടിപ്പുവിനെ കുറിച്ച് പഠിപ്പിക്കുന്ന ഭാഗങ്ങള്‍ തെറ്റാണെന്നും, ശരിയായ കാര്യങ്ങളാണ് പഠിപ്പിക്കേണ്ടതെന്നും കര്‍ണാടക പാഠപുസ്തക പരിഷ്‌കാര സമിതി തലവന്‍ രോഹിത് ചക്രതീര്‍ത്ഥ പറഞ്ഞു.

Also Read:കോവിഡ് അലേർട്ട് ലെവൽ സംവിധാനം താത്കാലികമായി നിർത്തലാക്കി ബഹ്‌റൈൻ

‘അനാവശ്യമായ മഹത്വവൽക്കരണവും വസ്തുതാപരമായ പിശകുകളും മാറ്റുകയാണ്. വിദ്യാർത്ഥികളെ ചരിത്രം പഠിപ്പിക്കുമ്പോൾ ഒരു നിഷ്പക്ഷ സ്വരം സ്വീകരിക്കാൻ ഞങ്ങൾ ശുപാർശ ചെയ്തിട്ടുണ്ട്. ടിപ്പുവിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റ് ചരിത്ര സംഭവങ്ങളോടും വ്യക്തിത്വങ്ങളോടും ഈ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്. ഉദാഹരണത്തിന്, ടിപ്പുവിനെ മൈസൂർ ഹുലി (മൈസൂർ കടുവ) എന്നാണ് വിളിക്കുന്നത്. എന്നാൽ ആരാണ് അദ്ദേഹത്തിന് ഈ പദവി നൽകിയതെന്നും ഏത് സന്ദർഭത്തിലാണ് അദ്ദേഹത്തിന് ഈ പദവി നൽകിയതെന്നും ആർക്കും അറിയില്ല’, സമിതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button