CinemaLatest NewsBollywoodNewsInternationalEntertainment

വിൽ സ്മിത്ത് അവതാരകനെ അടിച്ച സംഭവം: മൗനം വെടിഞ്ഞ് ഭാര്യ ജെയ്‍ഡ പിന്‍കറ്റ്

ഇത്തവണത്തെ ഓസ്കാർ അവാര്‍ഡ്‍ ദാന ചടങ്ങിനെ നാടകീയമാക്കിയ സംഭവമായിരുന്നു നടന്നത്. ഭാര്യ ജെയ്‍ഡ പിന്‍കറ്റിന്‍റെ രോഗാവസ്ഥയെ സൂചിപ്പിച്ച് കോമഡി പറഞ്ഞ അവതാരകൻ ക്രിസ് റോക്കിനെ വേദിയിൽ കയറി വിൽ സ്മിത്ത് തല്ലിയിരുന്നു. സംഭവം ഏറെ വിവാദമായതോടെ, തന്റെ അപ്രതീക്ഷിത പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ച് സിൽ സ്മിത്ത് രംഗത്ത് വന്നിരുന്നു. പിന്നാലെ, ക്രിസും തന്റെ അനവസരത്തിലെ കോമഡിയെ ഓർത്ത് ദുഃഖിക്കുന്നതായി അറിയിച്ചിരുന്നു. ഇപ്പോഴിതാ, വിൽ സ്മിത്തിന്റെ ഭാര്യ ജെയ്‍ഡ പിന്‍കറ്റ് വിഷയത്തിൽ പ്രതികരിക്കുകയാണ്.

വിവാദങ്ങൾക്കിടെ ഒരു നിഗൂഢമായ ഇൻസ്റ്റാഗ്രാം പോസ്റ്റ് ആണ് ജെയ്‍ഡ പങ്കുവെച്ചിരിക്കുന്നത്. ‘ഇത് രോഗശാന്തിയുടെ സീസണാണ്, അതിനാൽ ഞാൻ ഇവിടെയുണ്ട്’, ഇങ്ങനെയായിരുന്നു ജെയ്‍ഡ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. അടിക്കുറിപ്പിൽ ഹൃദയവും മടക്കിയ കൈകളും അടങ്ങുന്ന ഇമോജികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രിസ് റോക്കിനെ തല്ലിയ വിൽ സ്മിത്തിനെ കുറിച്ചോ, സംഭവബഹുലമായ വിവാദത്തെ കുറിച്ചോ ജെയ്‍ഡ നേരിട്ടൊന്നും പരാമർശിച്ചില്ല. എന്നിരുന്നാലും, ജെയ്‍ഡയുടെ വാക്കുകൾ അവരെ വിമർശിക്കുന്നവർക്കുള്ള മറുപടിയാണെന്നാണ് ആരാധകർ പറയുന്നത്.

Also Read:സഞ്ജുവിന് നൂറില്‍ നൂറ്: ഐപിഎല്ലില്‍ തകർപ്പൻ വിജയ തുടക്കവുമായി രാജസ്ഥാൻ റോയൽസ്

അതേസമയം, ഓസ്കാർ വേദിയിൽ നടന്ന അപ്രതീക്ഷിത സംഭവത്തിന്റെ ഞെട്ടലിലാണ് വിൽ സ്മിത്തിന്റെ ആരാധകരിപ്പോഴും. ജെയ്‍ഡയുടെ രൂപത്തെ കളിയാക്കി, ക്രിസ് പറഞ്ഞ തമാശയില്‍ നിയന്ത്രണം നഷ്‍ടപ്പെട്ട സ്‍മിത്ത് വേദിയിലേക്ക് കയറിച്ചെന്ന് അദ്ദേഹത്തിന്‍റെ മുഖത്തടിക്കുകയായിരുന്നു. ഒരു നിമിഷം ഞെട്ടിത്തരിച്ച ക്രിസ് ഞൊടിയിടയിൽ പരിപാടി തുടരുകയായിരുന്നു. ഈ സംഭവത്തിനു ശേഷമായിരുന്നു വില്‍ സ്‍മിത്തിനെ മികച്ച നടനായി തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. പുരസ്‍കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ തന്നെ തന്‍റെ പെരുമാറ്റത്തിന് സ്മിത്ത് മാപ്പ് ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button