രാജമൗലി സംവിധാനം ചെയ്ത ‘ആർ.ആർ.ആർ’ ഇന്ത്യയ്ക്ക് അഭിമാനമായി ലോകവേദിയിൽ തലയുയർത്തി നിൽക്കുകയാണ്. എംഎം കീരവാണി സംഗീതം നൽകിയ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിലൂടെ വർഷങ്ങൾക്ക് ശേഷം ഓസ്‌കര്‍ പുരസ്‌കാരം ഇന്ത്യയിലെത്തിയിരിക്കുകയാണ്. ഓരോ ഇന്ത്യക്കാരനും അഭിമാനമാകുന്ന ഈ വാർത്തയിൽ, സംവിധായകൻ കമലിന് അത്ര സന്തോഷമൊന്നും ഇല്ല. ആർ ആർ ആറിലുള്ളത് ഹിന്ദുത്വ അജണ്ട ആണെന്നാണ് അദ്ദേഹം പറയുന്നത്. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്ന സമയം, ഓസ്കർ പുരസ്കാരത്തെ വിമർശിച്ച കമലിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്.
‘സെങ്കി നാട്ടു നാട്ടു, സെങ്കി ആർആർആർ, സെങ്കി ഓസ്കാർ കമ്മിറ്റി’ – ശ്രീജിത്ത് പണിക്കർ ഫേസ്‌ബുക്കിൽ കുറിച്ചു. സോഷ്യൽ മീഡിയയും സംവിധായകൻ കമലിനെ പരിഹസിക്കുന്നു. ‘കമാലുദ്ധീൻ.. ഒരു മൂലക്കിരുന്നു കരയുന്നുണ്ട്, വോട്ടിംഗ് മെഷ്യൻ ക്രമക്കേട് തന്നെയാണ്, തോറ്റത് ഓസ്കർ ആണ്’ ഇങ്ങനെ പോകുന്നു പരിഹാസ കമന്റുകൾ.
അതേസമയം, ദി ഫോർത്ത് ടിവിയോട് പ്രതികരിക്കവെയാണ് കമൽ ആർ.ആർ.ആറിനെ വിമർശിച്ചത്. ഓസ്കറും ഗോൾഡൻ ഗ്ലോബുമൊന്നും മഹത്തായ പുരസ്കാരങ്ങളല്ലെന്നും കമൽ പറഞ്ഞു. രണ്ടു പുരസ്കാരങ്ങൾക്കും പിന്നിൽ കച്ചവട താല്പര്യമാണെന്നും കമൽ പറഞ്ഞിരുന്നു. ഇതും ഏറെ ട്രോൾ ചെയ്യപ്പെട്ടിരുന്നു.
Post Your Comments