Latest NewsKeralaNews

വിനുവിനെ കൂടെ ബഹിഷ്‌കരിക്കൂ, ചോദ്യം കേട്ട് ബബ്ബബ്ബയടിച്ച് വിയർത്ത് നാണം കെടുന്നതിലും ഭേദമല്ലേ? സഖാക്കളോട് ശ്രീജിത്ത്

കൊച്ചി: കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 2 ദിവസത്തെ ദേശീയ പണിമുടക്കിൽ കേരള ജനത അക്ഷരാർത്ഥത്തിൽ വലയുകയായിരുന്നു. വ്യാപാര, ​ഗതാ​ഗതമേഖല സ്തംഭിച്ച അവസ്ഥയിലായിരുന്നു. അത്യാവശ്യത്തിനായി റോഡിലിറങ്ങിയവരെ സമരാനുകൂലികൾ ചീത്ത വിളിക്കുകയും, പണിമുടക്കിൽ സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിന്റെ നിരവധി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സമരത്തെ ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകൻ വിനു വി ജോണിനെതിരെ സമരാനുകൂലികൾ പ്രതിഷേധവുമായി ഇന്ന് രംഗത്തെത്തിയിട്ടുണ്ട്.

Also Read:ഷോട്ട് കഴിഞ്ഞപ്പോൾ ഞാൻ നടിയുടെ മുകളിൽ നഗ്നനായി കിടക്കുന്നു: സിനിമ ഷൂട്ടിങ് ഓർമ്മകൾ പങ്കുവെച്ച് കൊല്ലം തുളസി

പണിമുടക്ക് ദിവസം, അമ്പലത്തിലും ആശുപത്രിയിലും പോയ ആൾക്കാരെ ആക്രമിച്ച സമരക്കാരെ വിനു വി ജോൺ ചോദ്യം ചെയ്തിരുന്നു. അത്തരം ആക്രമണങ്ങളെ നിസ്സാരവൽക്കരിച്ചു സംസാരിച്ച രാജ്യസഭാംഗം എളമരം കരീമിനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. ഇതൊന്നും സഖാക്കൾക്ക് പിടിച്ചില്ല. ഇതോടെയാണ്, വിനുവിനെതിരെ മുദ്രാവാക്യം വിളികളുമായി സമരാനുകൂലികൾ പ്രതിഷേധ അടവെടുത്തത്. വിനുവിനെതിരെ പ്രതിഷേധിക്കുന്ന സഖാക്കളെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ആൾക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും തൊഴിൽ സ്വാതന്ത്ര്യത്തിനും വേണ്ടി വാദിച്ച വിനുവിനൊപ്പമാണ് താനെന്ന് ശ്രീജിത്ത് പണിക്കർ വ്യക്തമാക്കുന്നു.

‘എനിക്ക് പറയാനുള്ളത് സഖാക്കളോടാണ്. ചർച്ചകളിൽ എനിക്കെതിരെ സ്വീകരിച്ച ആ പതിനെട്ടാം അടവ്, അവതാരകൻ എന്ന നിലയിൽ വിനുവിനെതിരെയും അങ്ങു സ്വീകരിക്കൂ, ബഹിഷ്കരണം! ചോദ്യം കേട്ട് മറുപടിയില്ലാതെ ബബ്ബബ്ബയടിച്ച് വിയർത്ത് നാണം കെടുന്നതിലും ഭേദം ഭീരുവിന്റെ ബഹിഷ്കരണമാണെന്ന് ഒരു കൊല്ലം മുന്നേ നിങ്ങൾ തെളിയിച്ചതാണല്ലോ’, ശ്രീജിത്ത് പണിക്കർ പരിഹസിച്ചു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തിട്ടൂരങ്ങളെ തീരെയും കൂസാത്ത മാധ്യമപ്രവർത്തകൻ വിനു വി ജോണിന് ഐക്യദാർഢ്യം. ഇന്ന് അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി ഏഷ്യാനെറ്റ് ന്യൂസിലേക്ക് മാർച്ച് നടത്തുകയാണ് ചില സംഘടനകൾ. എന്തിനെന്നോ? പണിമുടക്ക് ദിവസം അമ്പലത്തിലും ആശുപത്രിയിലും പോയ ആൾക്കാരെ ആക്രമിച്ച സമരക്കാരെ ചോദ്യം ചെയ്തതിന്. അത്തരം ആക്രമണങ്ങളെ നിസ്സാരവൽക്കരിച്ചു സംസാരിച്ച രാജ്യസഭാംഗം എളമരം കരീമിനെ വിമർശിച്ചതിന്. ആൾക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും തൊഴിൽ സ്വാതന്ത്ര്യത്തിനും വേണ്ടി വാദിച്ചതിന്.

മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി ഘോരഘോരം പ്രസംഗിക്കുന്നവർ ഈ പ്രതിഷേധ മാർച്ചിനെ എങ്ങനെ വിലയിരുത്തുമെന്ന് നമുക്കു കണ്ടറിയാം. എനിക്ക് പറയാനുള്ളത് സഖാക്കളോടാണ്. ചർച്ചകളിൽ എനിക്കെതിരെ സ്വീകരിച്ച ആ പതിനെട്ടാം അടവ്, അവതാരകൻ എന്ന നിലയിൽ വിനുവിനെതിരെയും അങ്ങു സ്വീകരിക്കൂ—ബഹിഷ്കരണം! ചോദ്യം കേട്ട് മറുപടിയില്ലാതെ ബബ്ബബ്ബയടിച്ച് വിയർത്ത് നാണം കെടുന്നതിലും ഭേദം ഭീരുവിന്റെ ബഹിഷ്കരണമാണെന്ന് ഒരു കൊല്ലം മുന്നേ നിങ്ങൾ തെളിയിച്ചതാണല്ലോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button