തിരുവനന്തപുരം: മലയാള സിനിമ ആസ്ഥാന വില്ലന്മാരുടെ ലിസ്റ്റിലേക്ക് ഒതുക്കിയ നടനാണ് കൊല്ലം തുളസി. വില്ലൻ വേഷങ്ങൾ കൂടാതെ, സഹനടനായും താരം അഭിനയിച്ചിട്ടുണ്ട്. നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ അദ്ദേഹം, തന്റെ സിനിമ അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുന്നു. ഒരു സിനിമയിൽ നടിയുടെ മുകളിൽ അറിയാതെ നഗ്നനായി കിടക്കേണ്ടി വന്ന അനുഭവം വിഷമത്തോടെയാണ് കൊല്ലം തുളസി വെളിപ്പെടുത്തുന്നത്. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
‘ഞാൻ ഒരു ബലാത്സംഗ നടനല്ല. ബലാത്സംഗം ചെയ്തിട്ടുമില്ല. അങ്ങനെയുള്ള അവസരങ്ങൾ എനിക്ക് വന്നിട്ടുണ്ട്. എന്നാൽ, ഞാൻ അത് സ്നേഹപൂർവ്വം നിഷേധിച്ചിട്ടേ ഉള്ളു. ഞാൻ അഭിനയിക്കുന്ന സീനുകൾ എന്റെ കുടുംബത്തിനും കാണാൻ പറ്റുന്ന രീതിയിൽ ഉള്ളത് ആയിരിക്കണം എന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ട്. സ്ഥിരം ബലാത്സംഗം ചെയ്യുന്ന നടൻന്മാർ ഉണ്ട്. അവർക്കിത് ഒരു ഹരമാണ്. ആ ഹരം എനിക്ക് ആവശ്യമില്ല. അതൊരു പാപകർമ്മമാണ്. അത്തരം സീനുകൾ സിനിമയിൽ നിന്നും ഒഴിവാക്കണം എന്ന് അഭിപ്രായം ഉള്ള വ്യക്തിയാണ് ഞാൻ. ഇത്തരം സീനുകൾ സംവിധായകർ ഉൾപ്പെടുത്തുന്നത് കളക്ഷൻ കൂട്ടാൻ ആണ്.
ഞാൻ മുക്കുവൻ ആയിട്ടുള്ള ഒരു സിനിമയിൽ, ആത്‍മഹത്യ ചെയ്യാൻ പോകുന്ന എന്റെ ഭാര്യയെ രക്ഷിക്കുന്ന ഒരു സീൻ ഉണ്ടായിരുന്നു. ആ രംഗം ഷൂട്ട് ചെയ്യുകയാണ്. ഭാര്യയായ നടിയെ രക്ഷിക്കാനായി കടലിലേക്ക് ഓടി ചെന്ന് അവരെ രക്ഷിക്കുന്നതാണ് സീൻ. രക്ഷിച്ച ശേഷം, കുറച്ചു നേരം ഞങ്ങൾ ആ തിരയിൽ ഇരിക്കണം. തിര മാറിയപ്പോൾ ആണ് ഞാൻ കാണുന്നത് ഞാൻ ധരിച്ചിരുന്ന തുണി എല്ലാം തിരമാല കൊണ്ടുപോയിരുന്നു. ഞാൻ അന്ന് അടിവസ്ത്രവും ഇട്ടിട്ടില്ലായിരുന്നു. അന്ന് ഞാൻ മാറ്റി ഉടുക്കാൻ തുണി ഒന്നും കയ്യിൽ കരുതിയിരുന്നില്ല. ഈ ഷോട്ട് കഴിഞ്ഞാൽ ഇതും ഇട്ട് നടക്കേണ്ടി വരും എന്ന് കരുതിയാണ് ഞാൻ അടിവസ്ത്രം ഊരി വെച്ചത്. അത് മറ്റാരും അറിഞ്ഞില്ലായിരുന്നു. ഷോട്ട് കഴിഞ്ഞപ്പോൾ ഞാൻ നടിയുടെ മുകളിൽ നഗ്നനായി കിടക്കുക ആയിരുന്നു. അത് എന്റെ ജീവിതത്തിലെ വല്ലാത്ത ഒരു സിറ്റുവേഷൻ ആയിരുന്നു’, കൊല്ലം തുളസി പറയുന്നു.
Post Your Comments