തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്സി ചാര്‍ജ് വര്‍ദ്ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കുത്തക മുതലാളിമാര്‍ക്ക് വേണ്ടി ജനങ്ങളെ വഞ്ചിക്കുകയാണ് ഇടതുസര്‍ക്കാര്‍ ചെയ്യുന്നതെന്നും മറ്റ് സംസ്ഥാനങ്ങളില്‍ ബസ് ചാര്‍ജ് കേരളത്തിന്റെ പകുതി മാത്രമുള്ളപ്പോഴാണ് വീണ്ടും വര്‍ദ്ധനവുണ്ടാക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുറച്ചതിന് ആനുപാതികമായി മറ്റ് സംസ്ഥാനങ്ങളെല്ലാം വില കുറച്ചപ്പോള്‍ കേരളം മുഖംതിരിച്ചു നില്‍ക്കുകയായിരുന്നുവെന്നും എല്ലാ സംസ്ഥാനങ്ങളും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി നല്‍കുമ്പോള്‍ കേരളം അത് നല്കാതിരിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
ആധാർ കാർഡുമായി പാൻ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ ആയിരം രൂപ പിഴ, അവസാന ദിവസം മാർച്ച് 31: വിശദവിവരങ്ങൾ
അതേസമയം, നിരക്ക് വര്‍ദ്ധന സംബന്ധിച്ചു നടന്ന ഇടത് മുന്നണി യോഗത്തിന് പിന്നാലെ, ബസ്, ഓട്ടോ, ടാക്‌സി ചാർജ്ജുകൾ കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. മിനിമം ബസ് ചാര്‍ജ് എട്ടു രൂപയില്‍ നിന്ന് പത്തുരൂപയായി വര്‍ദ്ധിപ്പിച്ചു. ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയാക്കി. 2 കിലോമീറ്ററിനാണ് 30 രൂപ. പിന്നീടുള്ള കിലോമീറ്റർ നിരക്ക് 15 രൂപയാണ്.
ടാക്സി മിനിമം ചാര്‍ജ് 175 രൂപയായിരുന്നത് 200 രൂപയാക്കി. 5 കിലോമീറ്ററിനാണ് ഈ നിരക്ക്. കിലോമീറ്റർ നിരക്ക് 17 രൂപയിൽ നിന്ന് 20 രൂപയാക്കും. 1500 സിസിക്ക് മുകളിലുള്ള ടാക്സികൾക്ക് 200ൽ നിന്ന് 225 രൂപയായും വർദ്ധിപ്പിച്ചു.
Post Your Comments