ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

അവരെ കാണുമ്പോള്‍, ‘ഇവര് കല്യാണം കഴിക്കുമോ’ എന്ന് നോക്കേണ്ട കാര്യമെന്താണ്?: ജോണി ആന്റണി

കൊച്ചി: ‘സിഐഡി മൂസ’ ഉൾപ്പെടെ നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും പിന്നീട്, നടനായി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുകയും ചെയ്ത താരമാണ് ജോണി ആന്റണി. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ‘ചെയ്ത’ ഹൃദയം എന്ന സിനിമയിലും അദ്ദേഹം ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. ചിത്രത്തിൽ, കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച നായികാ കഥാപാത്രത്തിന്റെ അച്ഛനായി മികച്ച പ്രകടനമാണ് ജോണി ആന്റണി കാഴ്ചവെച്ചത്.

ഇപ്പോൾ ഒരു അഭിമുഖത്തിൽ ജോണി ആന്റണി പറഞ്ഞ വാക്കുകളാണ് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. പ്രണവ് മോഹൻലാലിനെയും കല്യാണി പ്രിയദര്‍ശനെയും കാണുമ്പോള്‍ ഇവര്‍ കല്യാണം കഴിക്കുമെന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് സംവിധായകന്‍ മറുപടി നല്‍കിയത്.

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,164 വാക്‌സിൻ ഡോസുകൾ

‘പ്രണവും കല്യാണിയും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ്. അവരെ കാണുമ്പോള്‍, ‘ഇവര് കല്യാണം കഴിക്കുമോ’ എന്ന് നോക്കേണ്ട കാര്യമെന്താണ്? എന്റെ മകളും വേറെ ഒരു പയ്യനും നടന്ന് വരുമ്പോള്‍, ‘ഇവര് കല്യാണം കഴിക്കുമോ’ എന്ന് നമുക്ക് തോന്നുമോ? നിങ്ങള്‍ ന്യൂജനറേഷന്‍ ഇങ്ങനെ ചോദിക്കുന്നത് വളരെ കഷ്ടമാണ്,’ ജോണി ആന്റണി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button