തനിക്കും അമ്മയ്ക്കും സിനിമയില്‍ ഒന്നിച്ച് അഭിനയിക്കാന്‍ പറ്റില്ലെന്ന് നടി കല്യാണി പ്രിയദര്‍ശന്‍. താന്‍ അമ്മയുടെ മോളായിട്ട് സിനിമയില്‍ അഭിനയിച്ചാല്‍ ആരും വിശ്വസിക്കില്ല എന്നാണ് കല്യാണി ഇപ്പോള്‍ പറയുന്നത്. ‘ശേഷം മൈക്കില്‍ ഫാത്തിമ’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു കല്യാണി.
‘മോളായിട്ട് ചെയ്താല്‍ ആരും വിശ്വസിക്കില്ല. അമ്മയെ കണ്ടാല്‍ എന്റെ സഹോദരിയായിട്ടേ തോന്നുകയുള്ളു. അതാണ് കുഴപ്പം. ഇപ്പോള്‍ ചില ഫോട്ടോകളിലും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്, എന്റെ ചിരി അമ്മയെ പോലെ തന്നെയാണ്. നല്ല സ്‌ക്രിപ്റ്റ് വരികയാണെങ്കില്‍ അമ്മ അഭിനയിക്കും. അമ്മയുടെ കൂടെ ഒരു റോള്‍ ചെയ്യാനാകും. അങ്ങനെ ഒരു നല്ല സ്‌ക്രിപ്റ്റ് വന്നാല്‍ ഞങ്ങള്‍ ചെയ്യും. അമ്മക്ക് ഇപ്പോഴും അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. ഒരു നല്ല റോളും തിരക്കഥയും വന്നാല്‍ അമ്മ ചെയ്യും. അങ്ങനെ പറയാറൊന്നുമില്ല, പക്ഷെ നല്ല സ്‌ക്രിപ്റ്റ് കിട്ടിയാല്‍ ചെയ്യും എന്ന് എനിക്കറിയാം’, കല്യാണി പറയുന്നു.
അതേസമയം, ‘തല്ലുമാല’യ്ക്ക് ശേഷം ഫാത്തിമ എന്ന കഥാപാത്രമായി കല്യാണി വീണ്ടും വേഷമിടുന്ന ചിത്രമാണ് ശേഷം മൈക്കില്‍ ഫാത്തിമ. നവാഗതനായ മനു സി കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ 17ന് ആണ് ചിത്രത്തിന്റെ റിലീസ്.
Post Your Comments