Latest NewsKeralaNews

ഭര്‍ത്താവിനെ ഉപേക്ഷിച്ച് റോഡ് പണിക്ക് വന്ന യുവാവിനൊപ്പം താമസം, വിപിന്‍ നാട്ടില്‍ പോയപ്പോള്‍ ബംഗാളിയെ താമസിപ്പിച്ചു

ജഹാനയുടേത് വഴിവിട്ട ബന്ധം

കൊല്ലം: വീട്ടമ്മയുടെ വീട്ടില്‍ അതിക്രമിച്ചു കയറി മുന്‍ കാമുകന്‍, ബംഗാള്‍ സ്വദേശിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. ബംഗാള്‍ സ്വദേശിയെ ആക്രമിക്കുന്നതിനിടെ, തടസം പിടിക്കാന്‍ ചെന്ന വീട്ടമ്മയ്ക്ക് തലയ്ക്ക് വെട്ടേറ്റ് ഇപ്പോള്‍ ചികിത്സയിലാണ്. കൊല്ലം ഓയൂര്‍ കരിങ്ങന്നൂര്‍ ഷഹാന മന്‍സിലില്‍ ജഹാനയ്ക്കാണ്(36) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ കോടനാട് ആലാട്ടിച്ചിറ ചക്കര ഹൗസില്‍ വിപിനെ (36) പൂയപ്പള്ളി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Read Also : സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ഒപ്പം താമസിപ്പിച്ച് പണവും സ്വർണവും തട്ടി : യുവാവ് അറസ്റ്റിൽ

പൊലീസ് പറയുന്നതിങ്ങനെ, ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. നാലു വര്‍ഷം മുമ്പ് റോഡു പണിക്കായി ഓയൂരിലെത്തിയ വിപിന്‍ വാടകയ്ക്ക് താമസിച്ചിരുന്നത്, ഭര്‍ത്താവും രണ്ട് കുട്ടികളുമുള്ള ജഹാനയുടെ വീടിന് സമീപത്തായിരുന്നു.

ജഹാനയുമായി പരിചയപ്പെട്ട വിപിന്‍, ഇവരുമായി പ്രണയത്തിലാകുകയും ചെയ്തു. വിപിനുമായുള്ള ജഹാനയുടെ അടുപ്പമറിഞ്ഞ ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചു. തുടര്‍ന്ന്, വിപിനും ജഹാനയും ഒരുമിച്ച് താമസം തുടങ്ങി.

എന്നാല്‍, ജഹാന ബംഗാള്‍ സ്വദേശിയായ മറ്റൊരു യുവാവുമായി പ്രണയത്തിലായി. വിപിന്‍ ജോലിക്കും നാട്ടിലും പോയിരുന്ന സമയത്ത് ബംഗാള്‍ സ്വദേശി ജഹാനയുടെ വീട്ടില്‍ വന്നു തുടങ്ങി. ഈ വിവരം സമീപവാസികള്‍ വിപിനെ അറിയിക്കുകയും ചെയ്തു. ഇതേച്ചൊല്ലി വിപിനും ജഹാനയും തമ്മില്‍ വഴക്ക് ഉണ്ടാകുകയും വിപിന്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഏറെ കാലമായി ഇരുവരും തമ്മില്‍ ബന്ധമില്ലായിരുന്നു. ഇതിനിടെയാണ്, ബംഗാള്‍ സ്വദേശി ജഹാനയ്‌ക്കൊപ്പം താമസം തുടങ്ങിയത്.

അതേസമയം, ഫോണില്‍ വിളിച്ചിട്ട് എടുക്കാത്തത് ചോദ്യം ചെയ്തുകൊണ്ടാണ് വിപിന്‍ ശനിയാഴ്ച രാത്രിയില്‍, ജഹാനയുടെ കരിങ്ങന്നൂരിലെ വീട്ടിലെത്തിയത്. ഈ സമയം ബംഗാള്‍ സ്വദേശി വീട്ടിലുണ്ടായിരുന്നു. വീട്ടമ്മയെ വിപിന്‍ ആക്രമിക്കാന്‍ ശ്രമിച്ചതോടെ, ബംഗാള്‍ സ്വദേശിയുമായി അടിപിടിയുണ്ടായി. ഇതിനിടെ, കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് വിപിന്‍, ബംഗാള്‍ സ്വദേശിയെ വെട്ടാനൊരുങ്ങി. എന്നാല്‍, തടസം പിടിക്കാനെത്തിയ ജഹാനയുടെ തലയ്ക്ക് വെട്ടേല്‍ക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ അയല്‍വാസികള്‍, സംഭവം പൂയപ്പള്ളി പൊലീസില്‍ അറിയിക്കുകയും, പൊലീസ് സംഘം സ്ഥലത്തെത്തി ജഹാനയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button