KeralaLatest NewsNews

ഭാര്യയെയും ആണ്‍ സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയത് അവിഹിതബന്ധം സംശയിച്ച്

പത്തനംതിട്ട: കൂടല്‍ കലഞ്ഞൂര്‍പാടത്ത് ഭാര്യയെയും ആണ്‍ സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയത് അവിഹിതബന്ധം സംശയിച്ചെന്ന് എഫ്‌ഐആര്‍. ഇന്നലെ രാത്രി 11.30ഓടെയായിരുന്നു കൊലപാതകം നടത്തിയത്. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിലുണ്ടായ വഴക്കിനെ തുടര്‍ന്ന് ഓടി വിഷ്ണുവിന്റെ വീട്ടിലെത്തിയ വൈഷ്ണവിയെ ബൈജു സിറ്റൗട്ടില്‍ ഇട്ടു വെട്ടുകയായിരുന്നു. വിഷ്ണുവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടി വീഴ്ത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ചത് കൊടുവാള്‍ എന്ന് എഫ്‌ഐആറില്‍ പറയുന്നു.

Read Also: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

വീട്ടില്‍ പ്രശ്നങ്ങള്‍ നിന്നിരുന്നു. സംഭവത്തില്‍ വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജു പൊലീസ് കസ്റ്റഡിയിലാണ്. വിഷ്ണുവിന്റെ വീട്ടില്‍ ആയിരുന്നു കൊലപാതകം. കൊലപാതകം നടത്തിയെന്ന് ബൈജു സുഹൃത്തിനെ വിവരമറിയിച്ചു. തുടര്‍ന്ന് സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിഷ്ണുവും ബൈജുവും ഒരുമിച്ച് പഠിച്ചവരായിരുന്നു.

സംഭവ സ്ഥലത്ത് വച്ച് തന്നെ വൈഷ്ണവി മരിച്ചു. വിഷ്ണുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചു. വിഷ്ണുവിന്റെ തലയില്‍ എട്ടോളം വെട്ടുകള്‍ ഏറ്റിട്ടുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പത്തനംതിട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button