തിരുവനന്തപുരം: കേരളത്തിലെ പാഠ്യപദ്ധതിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പാഠ പുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 1,3,5,7,9 ക്ലാസുകളിലെ കുട്ടികളുടെ പാഠപുസ്തകങ്ങള്‍ ആദ്യം പരിഷ്‌കരിക്കും. പുതിയ അധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് കുട്ടികളുടെ കയ്യില്‍ പുസ്തകം എത്തിക്കും. 2025 ജൂണില്‍ 2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Read Also: അമിതവണ്ണം കുറയ്ക്കാന്‍ അനുയോജ്യമായ വ്യായാമം ഏതെന്ന് നിര്‍ദ്ദേശിച്ച് ആരോഗ്യ വിദഗ്ധര്‍
അതേസമയം, കേന്ദ്ര വിദ്യാഭ്യാസ നയം പരിപൂര്‍ണമായി കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞ മന്ത്രി, രാജ്യത്തിന്റെ ചരിത്രം പഠിക്കണ്ടെന്ന കേന്ദ്ര നിലപാട് ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു. കേന്ദ്രം ഒഴിവാക്കിയ ചരിത്ര സത്യങ്ങള്‍ പാഠപുസ്തകത്തില്‍ കേരളം പ്രത്യേകം തയ്യാറാക്കും. അത് പരീക്ഷയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.
ഇന്ത്യയെന്ന പദം ഒഴിവാക്കി ഭാരതം എന്നാക്കണമെന്നാണ് എന്‍സിഇആര്‍ടി പറയുന്നത്. എന്നാല്‍, കേരളത്തിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യ എന്ന പദം മാറ്റില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി.
Post Your Comments