തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ പുസ്തകം ചതിയുടെ പത്മവ്യൂഹത്തിന്റെ ഡിമാൻഡ് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുമായുള്ള പ്രണയത്തെക്കുറിച്ചും വൈകാരിക ബന്ധത്തെ കുറിച്ചുമാണ് പുസ്തകത്തിൽ വിവരിക്കുന്നത്. പുസ്തകം വലിയ തോതിൽ വിറ്റഴിക്കപ്പെടുന്ന സാഹചര്യത്തിൽ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനികൾ. സ്വപ്നയുടെ ആത്മകഥക്കൊപ്പം ശിവശങ്കറിന്റെ അനുഭവ കഥയായ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകവും കൂടി ചേർത്ത് കോംബോ ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ട്രൂ സെല്ലർ ബുക്ക് എന്ന കമ്പനി. 460 രൂപയുടെ പുസ്തകങ്ങൾ 415 രൂപയ്ക്കാണ് ലഭ്യമാക്കുന്നത്.
Read Also: യുഎഇ പൗരന്മാർക്ക് നവംബർ 1 മുതൽ ജപ്പാനിലേക്ക് വിസ രഹിത പ്രവേശനം
ഓർഡർ ചെയ്താൽ പുസ്തകങ്ങൾ ഡെലിവറി ചാർജില്ലാതെ വീട്ടിലെത്തും. നാലു മുതൽ ഏഴു ദിവസത്തിനുള്ളിൽ ബുക്ക് വായനക്കാരന്റെ കൈകളിലെത്തുമെന്നാണ് കമ്പനി നൽകുന്ന വാഗ്ദാനം. തൃശൂർ കറന്റ് ബുക്സാണ് സ്വപ്നയുടെ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശിവശങ്കറിനൊപ്പമുള്ള ചിത്രങ്ങളും സ്വപ്ന തന്റെ പുസ്തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മദ്യപിക്കുന്നതിന്റെയും പിറന്നാൾ ആഘോഷിക്കുന്നതിന്റെയും ചിത്രങ്ങൾ സ്വപ്ന പങ്കുവെച്ചിട്ടുണ്ട്.
ശിവശങ്കറിന്റെ പാർവതിയായിരുന്നു താൻ എന്നും സ്വപ്ന വെളിപ്പെടുത്തുന്നു. പാർവതി എന്ന് സ്വന്തം കയ്യിൽ പച്ചക്കുത്തിയതിന്റെ ചിത്രങ്ങളും സ്വപ്ന പങ്കുവെച്ചിട്ടുണ്ട്.
Read Also: നവകേരള നിർമ്മിതിയിൽ സ്ത്രീകളുടെ തൊഴിൽ പിന്നാക്കാവസ്ഥ പരിഹരിക്കലിന് അതീവ പ്രാധാന്യം: മന്ത്രി ബിന്ദു
Post Your Comments