Latest NewsKeralaNattuvarthaNewsIndia

കടം കിട്ടണമെങ്കിൽ ഭൂമി ഏറ്റെടുത്തു കാണിക്കണമെന്ന് ധനമന്ത്രി പറഞ്ഞു: കെ റെയിൽ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയ്ക്ക് വേണ്ടി വായ്പ ലഭിക്കണമെങ്കിൽ ആദ്യം സ്ഥലങ്ങൾ വാങ്ങിയതായി കാണിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ധനമന്ത്രി പറഞ്ഞു. കെ റെയിലാണ് ഇതിനെക്കുറിച്ച് വ്യക്തമാക്കിയത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് മൊത്തം 1383 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമുള്ളതെന്നും, 2019 ൽ ഫീസിബിലിറ്റി റിപ്പോര്‍ട്ട് പരിശോധിച്ച്‌ റെയില്‍വേ ബോര്‍ഡ് പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും കെ റെയിൽ പറയുന്നു.

Also Read:കോഴിക്കോട് പെൺകുട്ടിയെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമം: തീയിട്ട യുവാവ് മരിച്ചു

‘കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ മെമ്മോറാണ്ടം അനുസരിച്ച്‌, തത്ത്വത്തില്‍ അനുമതി ലഭിക്കുന്ന പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ പ്രാഥമിക നടപടികള്‍ ആരംഭിക്കാം. തത്ത്വത്തില്‍ അംഗീകാരം ലഭിക്കുന്ന പദ്ധതികള്‍ക്ക് നിക്ഷേപത്തിന് മുന്നോടിയായുള്ള നടപടികള്‍ ആരംഭിക്കാമെന്നാണ് റെയില്‍വേ നയം’, എന്ന് കെ റെയിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഭൂമി ഏറ്റെടുത്താൽ പണം വായ്പ തരാമെന്നാണ് കേന്ദ്രത്തിന്റെ മറുപടി.

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായ സാമൂഹികാഘാത പഠനത്തിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് നടന്നുവരുന്നതെന്ന് കെ-റെയില്‍ അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button