കണ്ണൂര്‍: രാജ്യവ്യാപകമായി ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച പണിമുടക്കിനെ ന്യായീകരിച്ച് കോടിയേരി. പണിമുടക്ക് അവസാനത്തെ സമരായുധമാണ്. എല്ലാം നേടിയെടുത്തത് പോരാട്ടങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരെ ഹൈക്കോടതി ഉത്തരവിറക്കിയ പശ്ചാത്തലത്തിലാണ് കോടിയേരിയുടെ ന്യായീകരണം. സമരം നടത്തരുത് എന്ന് ജുഡീഷ്യറി പറയുന്നു. സ്വാതന്ത്ര്യം പോലും സമരപോരാട്ടങ്ങളിലൂടെയാണ് നേടിയെടുത്തത്. സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളം വേണ്ടെന്ന് പറഞ്ഞ് സമരത്തിന് ഇറങ്ങുന്ന കാലം വരണമെന്നും അദ്ദേഹം പറഞ്ഞു.
‘സില്‍വര്‍ ലൈന്‍ പദ്ധതി ഭാവിയ്ക്ക് വേണ്ടിയാണ്. തൊഴില്‍ അവസരം വര്‍ദ്ധിക്കാന്‍ പദ്ധതി കാരണമാവും. സമരത്തിന്റെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും ജമാഅത്തെ ഇസ്ലാമിയും ചേര്‍ന്ന് അവിശുദ്ധ കൂട്ടുകെട്ടിനാണ് ശ്രമിയ്ക്കുന്നത്. നാട്ടില്‍ കലാപം സൃഷ്ടിക്കാനാണ് ശ്രമം. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം സമരത്തില്‍ നിന്ന് പിന്മാറണം. കേരളത്തില്‍ നടക്കുന്നത് കുടിയിറക്കലല്ല, പുനരധിവാസമാണ്. സര്‍ക്കാര്‍ ആരെയും കണ്ണീര്‍ കുടിപ്പിക്കില്ല’- അദ്ദേഹം പറഞ്ഞു.
Post Your Comments