
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിമാര്‍ രാജ്യത്തിന് നല്കിയ സംഭാവനകള്‍ വ്യക്തമാക്കുന്ന കേന്ദ്രം ആരംഭിക്കാനുള്ള തീരുമാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ നെഹ്റു മ്യൂസിയത്തില്‍ 14 പ്രധാനമന്ത്രിമാരുടെയും സംഭാവനകള്‍ വെളിവാക്കുന്ന കേന്ദ്രം സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അംബേദ്കര്‍ സെന്ററില്‍ നടന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
Read Also : അരങ്ങേറ്റത്തിൽ അര്‍ധ സെഞ്ച്വറി: റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ യുവ താരം
‘മുന്‍ പ്രധാനമന്ത്രിമാരുടെ സംഭാവനകള്‍ ജനങ്ങളെ അറിയിക്കുന്നതിനായി ഒരു കേന്ദ്രമെന്ന ആശയം ആദ്യം ഫലവത്താക്കാന്‍ പോകുന്നത് എന്‍ഡിഎ സര്‍ക്കാരാണ്. പ്രധാനമന്ത്രി സംഗ്രഹാലയ എന്ന പേര് നല്കിയ കേന്ദ്രം അടുത്ത മാസം 14 ന് ഉദ്ഘാടനം ചെയ്യും’, പ്രധാനമന്ത്രി വ്യക്തമാക്കി. ഏപ്രില്‍ 14 നാണ് ബിആര്‍ അംബേദ്കറുടെ ജന്മവാര്‍ഷികം ഈ ദിനത്തില്‍ ബിആര്‍ അംബേദ്കര്‍ മ്യൂസിയം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി എംപിമാരോടും, ബിജെപി പ്രവര്‍ത്തകരോടും ആവശ്യപ്പെട്ടു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ പങ്കെടുത്തു.
Post Your Comments