കൊളംബോ: സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ 1 ബില്യൺ ഡോളർ സാമ്പത്തിക സഹായം നൽകിയതിന് ഇന്ത്യയോട് നന്ദി പറഞ്ഞ് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ. തിങ്കളാഴ്ച ശ്രീലങ്കയിൽ സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോടാണ് രാജപക്‌സെ നന്ദി അറിയിച്ചത്. ശ്രീലങ്കയുടെ ഉന്നത നേതൃത്വവുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനും മൾട്ടി-സെക്ടറൽ ടെക്നിക്കൽ ആന്റ് എക്കണോമിക് കോഓപ്പറേഷൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുമായാണ് എസ് ജയശങ്കർ ശ്രീലങ്കയിൽ എത്തിയത്. ഉച്ചകോടിയിൽ ഏഴു രാഷ്ട്രങ്ങൾ പങ്കെടുക്കും.
കൊളംബോയിൽ ഇന്ന് ആരംഭിക്കുന്ന അഞ്ചാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് ഡോ. ജയശങ്കർ ശ്രീലങ്കയിൽ എത്തിയതെന്ന് ശ്രീലങ്കൻ പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ‘ഡോ ജയശങ്കറിന്റെ സന്ദർശനത്തിൽ സന്തോഷമുണ്ട്. ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കായി 1 ബില്യൺ ഡോളർ ക്രെഡിറ്റ് ലൈൻ നൽകിയതിന് ഇന്ത്യയ്ക്ക് നന്ദി പറയുന്നു. ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സ്മാരക നാണയങ്ങളും സ്റ്റാമ്പും ഉൾപ്പെടെ നിരവധി അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്,’ പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവനയിൽ പറയുന്നു.
കലയിൽ മതം കാണുന്നവർ ആരായാലും അവർ സനാതന ധർമ്മത്തിന്റെ വക്താക്കൾ അല്ല, താലിബാൻ വക്താക്കൾ : സന്ദീപ് വാചസ്പതി
ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്‌സെയെ വിളിക്കുന്നതിൽ സന്തോഷമുണ്ടെന്നും തങ്ങളുടെ അടുത്ത അയൽപക്ക ബന്ധത്തിന്റെ വിവിധ മാനങ്ങൾ അവലോകനം ചെയ്തതായും, ശ്രീലങ്കൻ പ്രസിഡന്റ് രാജപക്‌സെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എസ് ജയശങ്കർ ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ തുടർച്ചയായ സഹകരണവും ധാരണയും അദ്ദേഹത്തിന് ഉറപ്പ് നൽകിയതായും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments