തിരുവനന്തപുരം: പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കരുത് എന്ന ഹൈക്കോടതി ഉത്തരവ് അനുസരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഉത്തരവ് അനുസരിക്കാതെ സര്‍ക്കാരിന് മുന്നില്‍ മറ്റ് മാര്‍ഗമില്ലെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
രാജ്യവ്യാപകമായി 48 മണിക്കൂർ പണിമുടക്ക് തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി രംഗത്ത് വന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് വിലക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യം വ്യക്തമാക്കി തിങ്കളാഴ്ച തന്നെ ഉത്തരവ് ഇറക്കണമെന്നും ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. പണിമുടക്കിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ഈ വിഷയത്തിൽ പ്രതികരിച്ചാണ് കോടതി നിര്‍ദ്ദേശം സർക്കാർ അംഗീകരിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് സര്‍വീസ് ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ അതൃപ്തി വ്യക്തമാക്കിയായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
Post Your Comments