KeralaNattuvarthaLatest NewsNewsIndia

ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ ഹൈക്കോടതിക്ക് തെറ്റ് പറ്റി, ഹിജാബിനു വേണ്ടി സമസ്ത സുപ്രീം കോടതിയില്‍

ന്യൂഡൽഹി: ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ ഹൈക്കോടതിക്ക് തെറ്റ് പറ്റിയെന്ന് കാണിച്ച് ഹിജാബ് വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ച്‌ സമസ്ത. ഹിജാബ് നിരോധനം ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് സമസ്ത ചൂണ്ടിക്കാട്ടി.

Also Read:കോടിയേരി പറഞ്ഞത് വെറുതെയല്ല, അദ്ദേഹത്തിന്‍റെ നാട്ടിൽ ഇഷ്ടം പോലെ കുറ്റികളുണ്ട്: കെ റെയിൽ സർവ്വേക്കല്ലുകൾ വരുന്ന വഴി

ഖുറാനിലെ രണ്ട് വചനങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വ്യാഖ്യാനിച്ചാണ് ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയതെന്ന് സമസ്ത നൽകിയ ഹർജിയിൽ പറയുന്നു. മുസ്ലിം സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ മുഖവും, കഴുത്തും ശിരോവസ്ത്രം ഉപയോഗിച്ച്‌ മറയ്ക്കണമെന്ന് ഖുറാന്‍ നിഷ്കര്‍ഷിച്ചിട്ടുണ്ടെന്നും മുഴുവന്‍ മുസ്ലിം മത വിശ്വാസികളെയും ബാധിക്കുന്ന വിഷയമായതിനാലാണ് ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതെന്നും ഹർജിയിൽ സമസ്ത ജന.സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ വ്യക്തമാക്കി.

‘അനിവാര്യമായ മതാചാരങ്ങള്‍ പാലിക്കാന്‍ ഭരണഘടനയുടെ 25 ആം അനുച്ഛേദം നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണ് ഹിജാബ് നിരോധനം. ഈ നിരോധനം ബഹുസ്വരതയ്ക്കും, എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന നയത്തിനും എതിരാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം ഏര്‍പ്പെടുത്തുന്നതിനോട് എതിര്‍പ്പില്ല’, ഹര്‍ജിയില്‍ സമസ്ത കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button