ഡൽഹി: കോവിഡ് കാലത്ത് മുന്നറിയിപ്പ് നൽകാനായി ഉപയോഗിച്ച ബോധവൽക്കരണ അറിയിപ്പുകൾ ഫോണുകളിൽനിന്ന് നീക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നു. പ്രീ കോൾ അറിയിപ്പുകളും കോളർ ട്യൂണുകളും നീക്കം ചെയ്യണമെന്ന്, ടെലികമ്യൂണിക്കേഷൻ വകുപ്പ് ആരോഗ്യ മന്ത്രാലയത്തിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. നിർണായക കോളുകൾ വൈകുന്നു എന്ന പരാതിയെത്തുടർന്നാണ് വകുപ്പിന്റെ നടപടി.
ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ ആവശ്യത്തോട് ആരോഗ്യമന്ത്രാലയം അനുകൂല നിലപാട് സ്വീകരിച്ചതായാണ് ലഭ്യമായ വിവരം. കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനാൽ ഫോണിലൂടെയുള്ള ബോധവൽക്കരണം ഇനി തുടരേണ്ടതില്ലെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 10,857 വാക്‌സിൻ ഡോസുകൾ
കഴിഞ്ഞ രണ്ടു വർഷക്കാലത്തോളമായി, ഫോണുകളിൽ കോൾ കണക്ട് ആകുന്നതിനു മുൻപ് കോവിഡ് സമയത്ത് എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചും ടെലികോം സേവനദാതാക്കൾ അറിയിപ്പുകൾ നൽകുന്നുണ്ട്. ഇത്തരം സന്ദേശം, അടിയന്തര ഘട്ടങ്ങളിൽ നിർണായക കോളുകൾ തടയുന്നതിനും കാലതാമസം വരുത്തുന്നതിനും ഇടയാക്കുന്നതായി ടെലികമ്യൂണിക്കേഷൻ വകുപ്പ് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
Post Your Comments