
ചെന്നൈ: ആള്‍ത്തിരക്കില്ലാത്ത ബീച്ചില്‍ ആണ്‍സുഹൃത്തിനെ കെട്ടിയിട്ട് കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. തമിഴ്‌നാട് രാമനാഥപുരത്താണ് സംഭവം. സായല്‍കുടിക്ക് സമീപം മുക്കൈയൂര്‍ ബീച്ചില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
വിരുദുനഗര്‍ സ്വദേശിനിയായ 21 വയസ്സുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തില്‍, മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also:കുലസ്ത്രീ/ കുടുംബസ്ത്രീ, ശുദ്ധി/വൃത്തിബോധങ്ങളൊന്നുമില്ലാത്ത പള്ളത്തി.. ഒരു കോട്ടയം കുറിപ്പ്
സംഭവ ദിവസം, കോളേജ് വിദ്യാര്‍ത്ഥിനിയായ യുവതി ആണ്‍സുഹൃത്തിനൊപ്പം ബീച്ചിലെത്തിയതായിരുന്നു. എന്നാല്‍, ആള്‍ത്തിരക്കില്ലാത്ത ബീച്ചായതിനാല്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ഇവിടെ വെച്ച് പ്രതികള്‍ യുവാവിനെ മര്‍ദ്ദിച്ച് കെട്ടിയിട്ടു. തുടര്‍ന്ന്, മൂവരും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഇതിനു ശേഷം, പണവും യുവതിയുടെ സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി കടന്ന് കളയുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഇരുവരും വിരുദുനഗറില്‍ തിരിച്ചെത്തിയെങ്കിലും, ആദ്യം പോലീസില്‍ വിവരമറിയിച്ചിരുന്നില്ല. ഇതിനിടെ, മനോവിഷമത്താല്‍ യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇതേതുടര്‍ന്ന്, യുവതി വിരുദുനഗര്‍ പോലീസ് മേധാവിക്ക് രേഖാമൂലം പരാതി നല്‍കുകയായിരുന്നു.
Post Your Comments