KannurKeralaNattuvarthaLatest NewsIndiaNews

കണ്ണൂർ വിമാനത്താവളം വരുന്നെന്നു കേട്ടപ്പോൾ കൊടിയെടുത്ത കോടിയേരി, കെ റെയിലിനു കട്ട പതിയ്ക്കാൻ നടക്കുന്നു: സോഷ്യൽ മീഡിയ

കണ്ണൂർ വിമാനത്താവളത്തിനെതിരെ സമരം ചെയ്ത സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചിത്രം പുറത്ത് വന്നതോടെ അറഞ്ചം പുറഞ്ചം ട്രോളുമായി സോഷ്യൽ മീഡിയ രംഗത്ത്. കണ്ണൂര് വിമാനത്താവളം വരുന്നെന്നു കേട്ടപ്പോൾ കൊടിയെടുത്ത കോടിയേരി സഖാവല്ലേ കെ റെയിലിനു കട്ട പതിയ്ക്കാൻ നടക്കുന്നതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.

Also Read:ഹിജാബ് ധരിച്ച് കോളേജിനുള്ളില്‍ പെണ്‍കുട്ടി നിസ്‌കരിച്ചു : വന്‍ വിവാദം

പണ്ട് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത സഖാക്കൾ പിന്നീട് കമ്പ്യൂട്ടർ കൊണ്ട് വന്നതും, മുതലാളിത്തത്തെ എതിർത്ത സഖാക്കൾ അമേരിക്കയിൽ വിദഗ്ധ ചികിത്സയ്ക്ക് പോയതുമെല്ലാം ആളുകൾക്കിടയിൽ വലിയ തമാശകൾക്കും മറ്റും രൂപം കൊടുത്തിരുന്നു. അതുപോലൊന്ന് കെ റെയിലിലും സംഭവിച്ചു. പണ്ട് കോൺഗ്രസ്‌ സർക്കാർ വികസനം പ്രഖ്യാപിച്ചപ്പോൾ കൊടി കുത്താൻ നടന്ന കോടിയേരി സഖാവ് ഇപ്പോൾ കല്ലിടാൻ നടക്കുന്നത് വലിയ തമാശ രൂപേണയാണ് മാധ്യമങ്ങൾ വിലയിരുത്തുന്നത്.

അതേസമയം, വികസന വിരുദ്ധർ എങ്ങനെ ഇത്ര പെട്ടെന്ന് വികസന സ്നേഹികളായെന്നാണ് പലരും ചോദിക്കുന്നത്. കെ റെയിലിന്റെ പേരിൽ ആയിരങ്ങളെ കുടിയിറക്കാൻ പോകുന്നവർ, ഹയാത്ത് മാളും, ശോഭ സിറ്റിയും മനഃപൂർവം മറന്നതും ജനങ്ങൾക്കിടയിൽ ഇപ്പോൾ വലിയ ചർച്ചയായിട്ടുണ്ട്. പിണറായി സർക്കാരിന്റെ കുറ്റി പിഴുതെറിയാനാണ് കെ റെയിൽ വന്നിരിക്കുന്നതെന്ന് വിമർശകർ വിലയിരുത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button