Latest NewsKeralaNews

എല്ലാവര്‍ക്കും നന്ദി, കത്തയച്ച് യെമന്‍ ജയിലില്‍ വധശിക്ഷയ്ക്കായി കാത്ത് കഴിയുന്ന നിമിഷപ്രിയ

കൊച്ചി: യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയ, എല്ലാവര്‍ക്കും നന്ദി അറിയിച്ച് കത്തെഴുതി. തന്നെ രക്ഷിക്കുന്നതിനു വേണ്ടി, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ക്കാണ് നിമിഷപ്രിയ കത്തിലൂടെ നന്ദി അറിയിച്ചിരിക്കുന്നത്. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്കാണ് നിമിഷ കത്തയച്ചിരിക്കുന്നത്.

Read Also : ദേശീയ പണിമുടക്കിൽ നിന്ന് പിന്മാറില്ലെന്ന് ബി.പി.സി.എൽ തൊഴിലാളികൾ: വാദങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് സി.ഐ.ടി.യു

‘ ഞാന്‍ നിമിഷപ്രിയ, ഈ യെമന്‍ ജയിലില്‍നിന്ന് എന്റെ ജീവന്‍ രക്ഷിക്കാനായി സഹായിക്കുന്ന വിദേശത്തും സ്വദേശത്തും ഉള്ള ഓരോ ബഹുമാനപ്പെട്ടവര്‍ക്കും, പ്രത്യേകമായി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അര്‍പ്പിക്കുന്നു’, നിമിശപ്രിയ കത്തിലൂടെ പറയുന്നു.

യെമനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന നിമിഷ പ്രിയ, യെമന്‍ യുവാവിന്റെ കൊലപാതവുമായി ബന്ധപ്പെട്ടാണ് ജയിലിലായത്. മരിച്ചയാളുടെ കുടുംബത്തിനു ബ്ലഡ് മണി നല്‍കി നിമിഷ പ്രിയയെ മോചിപ്പിക്കാനാണ് നാട്ടുകാര്‍ ചേര്‍ന്നു രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ ശ്രമം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button