KeralaLatest NewsNewsIndia

കെ റെയിൽ വന്നാൽ കേരളം ശ്രീലങ്കയ്ക്ക് സമാനമാകും, നമ്മൾ കടക്കാരാകും: കുഞ്ഞാലിക്കുട്ടി

മലപ്പുറം: കെ റെയിൽ വന്നാൽ കേരളം ശ്രീലങ്കയ്ക്ക് സമാനമാകുമെന്ന മുന്നറിയിപ്പുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കെ റെയില്‍ കേരളത്തിന്റെ വികസനത്തിന് ചേര്‍ന്ന പദ്ധതി അല്ലെന്നും മുഴുവന്‍ വിദഗ്ധ അഭിപ്രായങ്ങളെയും മറികടന്ന് ഇത് നടപ്പാക്കിയാൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നമ്മൾ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:‘ജനങ്ങളുടെ മനസ്സ് ജനനായകനറിയാം’, സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ

‘ശ്രീലങ്ക ഇന്നനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ വലിയ അനിശ്ചിതാവസ്ഥയായിരിക്കും കെ റെയിൽ വന്നാൽ അനുഭവിക്കേിവരിക. കടമെടുപ്പ് മൂലമുണ്ടായ വന്‍ ദുരന്തമാണ് ശ്രീലങ്ക ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വിദേശനാണ്യ വിനിമയം തകര്‍ന്നു പോയാല്‍ പിന്നെ തിരിച്ചുപിടിക്കാന്‍ ആകില്ലെന്ന സത്യം ശ്രീലങ്കയുടെ അനുഭവത്തില്‍ നിന്ന് നാം ഉള്‍ക്കൊള്ളണം’, കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതേസമയം, ഒരു ബലപ്രയോഗത്തിലൂടെ നടപ്പിലാക്കേണ്ട പദ്ധതിയല്ല കെ റെയിലെന്ന് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടിരുന്നു. ഒരു ഘട്ടത്തിലും ബലപ്രയോഗം റവന്യു ഉദ്യോഗസ്ഥര്‍ നടത്തിയിട്ടില്ലെന്നും, മുഖ്യമന്ത്രിയുടെ വിശദീകരണത്തിനപ്പുറം ഒന്നും പറയാനില്ലെന്നും റവന്യു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button