ErnakulamLatest NewsKeralaNattuvarthaNews

ദേശീയ പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണം: ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

കൊച്ചി: വിവിധ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്കിനെതിരെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

പണിമുടക്ക് ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കടക്കം ഹാജര്‍ നിര്‍ബന്ധമാക്കണമെന്നും ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹര്‍ജിക്കാരന്‍.

തൃശൂരിൽ യുവാവ് സഹോദരനെ കുഴിച്ചുമൂടിയ സംഭവത്തിൽ വഴിത്തിരിവ്: നിർണായകമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെയോ തിങ്കളാഴ്ചയോ പരിഗണിച്ചേക്കും. തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദിയാണ് മാർച്ച് 28, 29 തിയതികളിൽ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button