ThrissurLatest NewsKeralaNattuvarthaNews

തൃശൂരിൽ യുവാവ് സഹോദരനെ കുഴിച്ചുമൂടിയ സംഭവത്തിൽ വഴിത്തിരിവ്: നിർണായകമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തൃശൂർ: തൃശൂരിൽ യുവാവിനെ സഹോദരൻ കുഴിച്ച് മൂടിയ സംഭവത്തിൽ വഴിത്തിരിവ്. യുവാവിനെ കുഴിച്ചുമൂടിയത് ജീവനോടെയാണെന്ന് കണ്ടെത്തൽ. ചേർപ്പ് മുത്തുള്ളിയാലിൽ കെജെ ബാബുവിന്റെ കൊലപാതകത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലൂടെ പുറത്ത് വന്നിട്ടുള്ളത്.

ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണിന്റെ അംശം പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി. ജീവനോടെ കുഴിച്ച് മൂടിയാൽ മാത്രമേ ശ്വാസകോശത്തിൽ മണ്ണിന്റെ സാന്നിധ്യമുണ്ടാകുവെന്നും അതിനാൽ, ജീവനോടെയാകാം ബാബുവിനെ സഹോദരൻ കുഴിച്ച് മൂടിയതെന്നാണ് നിഗമനം. ബാബുവിന്റെ തലയിൽ ആഴത്തിലുള്ള മുറിവും കണ്ടെത്തിയിട്ടുണ്ട്.

നരവംശ ശാസ്ത്രജ്ഞനെ വിമാനത്താവളത്തില്‍ നിന്നും തിരികെ അയച്ചത് അനീതി: കേന്ദ്രം വിശദീകരണം നൽകണമെന്ന് കോടിയേരി

അതേസമയം, സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കുന്ന സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നായിരുന്നു സഹോദരൻ സാബു പൊലീസിന് നൽകിയ മൊഴി. എന്നാൽ, കഴുത്ത് ഞെരിച്ചപ്പോൾ അബോധാവസ്ഥയിലായ ബാബു മരിച്ചെന്ന് കരുതി പ്രതി സാബു കുഴിച്ച് മൂടിയതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം. ഈ മാസം 19ന് അർദ്ധരാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഇതിന് ശേഷം മൃതദേഹം വീടിന്റെ അടുത്തുള്ള പറമ്പിൽ കുഴിച്ചുമൂടി. പിന്നീട്, ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന്, ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹത്തിന്റെ കൈ പുറത്തു കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button