കൊച്ചി: മീ ടൂ ആരോപണവുമായി ബന്ധപ്പെട്ട് നടൻ വിനായകൻ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി ഗായത്രി സുരേഷ്. വിനായകന്റെ വാക്കുകൾ കുറച്ച് അരോചകം ആണെന്നത് സത്യമാണെന്നും, ഈ വിഷയത്തിൽ ഇത്രയേറെ വിമർശനം ഉന്നയിക്കേണ്ട കാര്യമില്ലെന്നും ഗായത്രി പറയുന്നു. മൂവീ മാന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘വിനായകന്റെ വാക്കുകള്‍ കുറച്ച് അരോചകം തന്നെയാണ്. എന്നുകരുതി ഈ വിഷയത്തില്‍ ഇത്രയേറെ വിമര്‍ശനം ഉന്നയിക്കേണ്ട കാര്യമില്ല. അവർ പലതും പറയും. നമ്മളെ ഒബ്ജക്റ്റിഫൈ ചെയ്യുന്നത് പോലെയാണ് ആ വാക്കുകള്‍. പക്ഷേ, അങ്ങനെ ചോദിച്ചു എന്നത് കൊണ്ട് ഒരുപാട് അങ്ങ് റിയാക്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ആണുങ്ങളാണ്… അവര് പലതും ചോദിക്കും. ഇപ്പോള്‍ എന്നോട് അഭിമുഖങ്ങളില്‍ പലതും ചോദിക്കുന്നില്ലേ? ഇനി എന്നോടാണ് ചോദിക്കുന്നത് എങ്കില്‍ ഞാന്‍ ഇത്ര വലിയ പ്രശ്‌നമാക്കില്ല. അയാള്‍ ഒരു ചോദ്യം ചോദിച്ചു. ഞാന്‍ എന്റെ ഉത്തരം നല്‍കും. ഞാന്‍ വളരെ ലാഘവത്തോടെയായിരിക്കും മറുപടി നല്‍കുക. അത്തരം ചോദ്യങ്ങളെ മി ടൂ ആയി കൂട്ടാന്‍ പറ്റില്ല. പിന്നെ വേറെ ഒരു കാര്യമുണ്ട്. പെണ്ണുങ്ങളുടെ ആറ്റിട്യൂട് അനുസരിച്ചും ഇരിക്കും. വളരെ സ്‌ട്രോങ്ങ് ആയി നില്‍ക്കുന്ന ഒരു പെണ്ണിനോട് ഒരാളും ഇങ്ങനെ ചോദിക്കില്ല’, ഗായത്രി പറയുന്നു.
Also Read:ഉംറ തീർത്ഥാടകർക്ക് ബുക്കിംഗ് നിർബന്ധം: നിർദ്ദേശവുമായി സൗദി
‘ഒരുത്തീ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലായിരുന്നു വിനായകന്റെ വിവാദ പരാമര്‍ശം. ‘എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’, ഇങ്ങനെയായിരുന്നു വിനായകന്റെ പ്രസ്താവന. പ്രസ് മീറ്റിനെത്തിയ ഒരു മാധ്യമ പ്രവർത്തകയെ ചൂണ്ടിക്കാട്ടി വിനായകൻ തന്റെ വാക്കുകളെ വിശദീകരിക്കാനും ശ്രമിച്ചിരുന്നു.
Post Your Comments