
റിയാദ്: ഉംറ തീർത്ഥാടകർക്ക് ബുക്കിംഗ് നിർബന്ധമാണെന്ന നിർദ്ദേശവുമായി സൗദി. മക്കയിൽ തിരക്കു കൂടിയതോടെയാണ് നടപടി. ഇഅ്തമർനാ ആപ്പ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. ഒന്നാം നിലയിൽ പ്രദക്ഷിണം നിർവഹിക്കാൻ എത്തുന്നവരും ബുക്ക് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
കോവിഡ് ഇളവ് പിൻവലിച്ചതോടെ സന്ദർശകരുടെയും തീർത്ഥാടകരുടെയും എണ്ണം വർധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
Post Your Comments