KozhikodeKeralaNattuvarthaLatest NewsNews

റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു : തെറിച്ച് വീണ് വീട്ടമ്മ മരിച്ചു

അയനിക്കാട് ചുള്ളിയിൽ രാജന്റെ ഭാര്യ ഷൈലജ (52)യാണ് മരിച്ചത്

പയ്യോളി: റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിക്കുന്നതിനിടെ തെറിച്ച് വീണ് വീട്ടമ്മ മരിച്ചു. അയനിക്കാട് ചുള്ളിയിൽ രാജന്റെ ഭാര്യ ഷൈലജ (52)യാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. കിഴൂർ തുറശ്ശേരികടവിന് സമീപം ഉല്ലാസ് നഗറിലാണ് അപകടമുണ്ടായത്. മകളുടെ വീടിന്റെ തറക്കല്ലിടലിന് മകന്റെ കൂടെ ബൈക്കിൽ പോകുമ്പോൾ ആയിരുന്നു അപകടം നടന്നത്. റോഡിലെ കുഴി വെട്ടിച്ചെടുക്കുന്നതിനിടെ ഷൈലജ ബൈക്കിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നു.

Read Also :കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 7,976 വാക്‌സിൻ ഡോസുകൾ

അപകടത്തിൽ ​ഗുരുതര പരിക്കേറ്റ ഷൈലജയെ ഉടൻ വടകര സഹകരണ ആശുപത്രിയിലും തുടർന്ന്, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മക്കൾ: സനൂപ്, ഷൈജ, വിഘ്നേഷ്. മരുമക്കൾ: അഖിന, വിജീഷ്. മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് വീട്ടുവളപ്പിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button