കുന്നംകുളം: മയക്കുമരുന്ന് കേസിലെ പ്രതി പൊലീസ് പിടിയിൽ. ചാവക്കാട് കോടതിപ്പടി വാല വീട്ടിൽ രഞ്ജിത്തി (കുഞ്ഞിക്കണ്ണൻ 30) നെയാണ് പൊലീസ് പിടികൂടിയത്. പാവറട്ടി മരുതയൂരിൽ നിന്നാണ് കുന്നംകുളം പൊലീസ് ഇൻസ്പെക്ടർ വി.സി. സൂരജ് അറസ്റ്റു ചെയ്തത്.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് സാഹസികമായാണ് പൊലീസ് പിടികൂടിയത്. ഒന്നരയാഴ്ച മുമ്പ് കുന്നംകുളത്ത് മയക്കുമരുന്നുമായി പിടിയിലായ ഷൈനിന് ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ചു നൽകിയത് ഇയാളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Read Also : നാരായൺ റാണെയ്ക്കും മകനുമെതിരെ നടപടിയെടുക്കണം: രാഷ്ട്രപതിയോട് ആവശ്യപ്പെട്ട് ദിഷ സാലിയന്റെ മാതാപിതാക്കൾ
സബ് ഇൻസ്പെക്ടർ ശ്രീജിത്ത്, ഗോപിനാഥൻ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിലെ അംഗങ്ങളായ സബ് ഇൻസ്പെക്ടർ സുവ്രതകുമാർ, രാഗേഷ്, സി.പി.ഒമാരായ സുജിത്കുമാർ, ശരത് ലികേഷ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments