തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാൻ അനുവദിച്ചത് 35.16 കോടി രൂപ. ഏപ്രില്‍ ആദ്യവാരം കണ്ണൂരില്‍ ആരംഭിച്ച് മെയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ആറ് കോര്‍പ്പറേഷന്‍ കേന്ദ്രങ്ങളില്‍ വിപുലമായും ഇതര ജില്ലാ കേന്ദ്രങ്ങളില്‍ പരിമിതപ്പെടുത്തിയും പ്രദര്‍ശന വിപണനമേള സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മേളയിൽ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പങ്കെടുക്കണമെന്നും സ്റ്റാളുകള്‍ സജ്ജമാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. പബ്ലിക് റിലേഷന്‍സ് വകുപ്പിന് 3.40 കോടിയും മേളയില്‍ സജീവ സാന്നിധ്യമാകേണ്ട വകുപ്പുകള്‍ക്ക് 8 കോടിയും മറ്റ് വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് 23.76 കോടിയും അടക്കം ആകെ 35.16 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
ഒരു കോടിയോളം രൂപയുടെ തട്ടിപ്പ്: അഞ്ചുവർഷമായി പൊലീസിനെ വെട്ടിച്ചു നടന്ന സ്ത്രീ അറസ്റ്റിൽ
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസമാണ് 5000 കോടി രൂപ കടമെടുക്കാൻ തീരുമാനിച്ചത്. ഇതിനിടയിൽ, 35. 16 കോടി രൂപക്ക് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത് കടുത്ത വിമർശനത്തിനിടയാക്കുന്നുണ്ട്.
Post Your Comments