ThiruvananthapuramLatest NewsKeralaNews

സർക്കാരിന്റെ സമീപനം ജനങ്ങളെ ബോധിപ്പിക്കണം, എന്നിട്ട് മതി പദ്ധതി: സിൽവർ ലൈനിൽ വിയോജിപ്പ് പരസ്യമായി അറിയിച്ച് സി.പി.ഐ

അതേസമയം, കെ റെയിൽ വിരുദ്ധ നിലപാട് സ്വീകരിച്ച സി.പി.ഐ പിറവം ലോക്കൽ സെക്രട്ടറിയോട് പാർട്ടി വിശദീകരണം തേടി.

തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ വിമർശനം ഉന്നയിച്ച് സി.പി.ഐ. സർക്കാർ ചില നടപടികൾ തിരുത്തണമെന്ന് പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. സിൽവർ ലൈനിനെ എതിർക്കുന്ന എല്ലാവരും സർക്കാരിന്റെ ശത്രുക്കളല്ല. സമാധാന അന്തരീക്ഷത്തിൽ മാത്രമേ, സർക്കാരിന് മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ. സർക്കാരിന്റെ സമീപനം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. എന്നിട്ട് പദ്ധതി നടപ്പാക്കാവുന്നതാണെന്ന് പ്രകാശ് ബാബു വ്യക്തമാക്കി.

Also read: അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമായ പരാമർശങ്ങൾ നടത്തി: ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയെ വിമർശിച്ച് ഇന്ത്യ

‘ആശങ്ക അകറ്റി സ്വപ്ന പദ്ധതി എന്ന നിലയിൽ സി.പി.എം സിൽവർ ലൈൻ നടപ്പിലാക്കണം. പൊലീസ് ഉൾപ്പെടെയുള്ള ഉദ്യോ​ഗസ്ഥരും നടപടികൾ തിരുത്താൻ തയ്യാറാകണം. സിവിൽ ഉദ്യോഗസ്ഥർ അടക്കം ഇത് ശ്രദ്ധിക്കണം. തീവ്രവാദ പ്രകൃതം ഉള്ളവർ സമരരംഗത്ത് ഉണ്ടെന്ന ആരോപണത്തെ കുറിച്ച് അറിയില്ല. എല്ലാ സമരക്കാരും സർക്കാർ വിരുദ്ധരല്ല’ അദ്ദേഹം വിശദീകരിച്ചു.

അതേസമയം, കെ റെയിൽ വിരുദ്ധ നിലപാട് സ്വീകരിച്ച സി.പി.ഐ പിറവം ലോക്കൽ സെക്രട്ടറിയോട് പാർട്ടി വിശദീകരണം തേടി. സി.പി.ഐ പിറവം മണ്ഡലം കമ്മിറ്റിയാണ് നിലപാടിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടത്. മൂന്ന് ദിവസങ്ങൾക്കകം അദ്ദേഹത്തിനോട് മറുപടി നൽകാനാണ് പാർട്ടി പറഞ്ഞിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button