ThrissurLatest NewsKeralaNattuvarthaNews

സ്കൂ​ട്ട​ർ മോ​ഷണം : യുവാവ് പൊലീസ് പിടിയിൽ

മാ​പ്രാ​ണം സ്വ​ദേ​ശി വി​ഷ്ണു​വി​നെ (23)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ഇ​രി​ങ്ങാ​ല​ക്കു​ട: എ​ട്ടു​മാ​സം മു​മ്പ്​ വെ​ള്ളാ​ങ്ങ​ല്ലൂ​രി​ൽ ​നി​ന്ന് സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച കേ​സി​ൽ യുവാവ് അറസ്റ്റിൽ. മാ​പ്രാ​ണം സ്വ​ദേ​ശി വി​ഷ്ണു​വി​നെ (23)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ലാ​യി​രു​ന്നു കേസിനാസ്പദമായ സംഭവം. വെ​ള്ളാ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​ൻ പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ ക​ട​യി​ൽ ക​യ​റി​യ​പ്പോ​ൾ താ​ക്കോ​ൽ ഊ​രാ​ൻ മ​റ​ന്നി​രു​ന്നു. ഇ​ത്​ ക​ണ്ട വി​ഷ്ണു സ്കൂ​ട്ട​റു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ ​നി​ന്ന് ല​ഭി​ച്ച മോ​ഷ്ടാ​വി​ന്റെ ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Read Also : കശ്‍മീർ ഫയൽസിനെതിരെ നെഗറ്റീവ് റിവ്യൂ ഇട്ടു : ജനങ്ങൾ യുവാവിന്റെ മൂക്കുകൊണ്ട് നിലത്ത് എഴുതിച്ച് വിട്ടു

ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി ബാ​ബു കെ. ​തോ​മ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​പി സു​ധീ​ര​ൻ ആണ് പ്രതിയെ അ​റ​സ്റ്റ്​ ചെ​യ്തത്. എ​സ്.​ഐ സി.​എം. ക്ലീ​റ്റ​സ്, എ.​എ​സ്.​ഐ കെ.​എ. ജോ​യ്, മു​ഹ​മ്മ​ദ് അ​ഷ്​​റ​ഫ്, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ഇ.​എ​സ്. ജീ​വ​ൻ, സോ​ണി സേ​വ്യ​ർ, സി.​പി.​ഒ​മാ​രാ​യ കെ.​എ​സ്. ഉ​മേ​ഷ്, പി.​വി. വി​കാ​സ് എ​ന്നി​വ​രും സംഘത്തിലുണ്ടായിരുന്നു. പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button