Latest NewsUSANewsInternational

ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ കണ്ണുകെട്ടിയ ശേഷം കഴുത്തില്‍ കുത്തിക്കൊല്ലാന്‍ ശ്രമം: കാരണംകേട്ട് ഞെട്ടി പൊലീസ്

ലാസ് വേഗസ്‍: ലൈംഗിക ബന്ധത്തിനിടെ യുവാവിനെ കുത്തിക്കൊല്ലാന്‍ യുവതിയുടെ ശ്രമം. അമേരിക്കയിലെ ലാസ് വേഗസിൽ നടന്ന സംഭവത്തിൽ, യുവാവിന്റെ കണ്ണുകള്‍ കെട്ടിയ ശേഷം കഴുത്തില്‍ രണ്ട് തവണ കത്തി കുത്തിയിറക്കുകയായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തതിന് ശേഷമാണ് 21 വയസുകാരിയായ നിക നികോബിന്‍ ഹോട്ടലില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്ലെന്‍റ്റി ഓഫ് ഫിഷ് എന്ന ഡേറ്റിങ് സൈറ്റ് വഴിയാണ് നിക യുവാവിനെ പരിചയപ്പെട്ടത്. ശേഷം, ഇരുവരും നേരിൽ കണ്ടുമുട്ടാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ സണ്‍സെറ്റ് സ്റ്റേഷന്‍ എന്ന ഹോട്ടലിലെത്തി. ഇരുവരും ചേര്‍ന്നാണ് ഇവിടെ മുറിയെടുത്തത്. തുടർന്ന്, ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ യുവതി ലൈറ്റുകള്‍ ഓഫാക്കുകയും യുവാവിന്റെ കണ്ണ് കെട്ടുകയുമായിരുന്നു. കണ്ണുകള്‍ മൂടിയ ശേഷം നിക തന്റെ പേഴ്സിൽ കരുതിയിരുന്ന കത്തിയെടുത്ത് യുവാവിന്റെ കഴുത്തില്‍ രണ്ടുതവണ കുത്തിയിറക്കി.

സർക്കാർ അംഗീകൃത ഏജൻസികൾ മാത്രമേ സംഭാവന സ്വീകരിക്കാവൂ: റമദാൻ സംഭാവനയ്ക്ക് നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്

വേദന അനുഭവപ്പെട്ടതോടെ യുവാവ് യുവതിയെ തള്ളിമാറ്റി ഉടന്‍ തന്നെ പൊലീസ് സഹായത്തിനായി വിളിക്കുകയായിരുന്നു. യുവാവിനെ കുത്തിയ ശേഷം മുറിയില്‍ നിന്ന് പുറത്തേക്ക് ഓടിയ നിക, താന്‍ ഒരാളെ കുത്തിയതായി ഹോട്ടലിലെ ഒരു ജീവനക്കാരനോട് പറഞ്ഞതായും പോലീസ് വ്യക്തമാക്കുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് കൊലപാതക ശ്രമത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമായത്. ഇറാന്റെ സേനാ വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡ് കോറിലെ ഖുദ്‍സ് ഫോഴ്‌സിന്റെ കമാണ്ടറായിരുന്ന ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരമായാണ് യുവാവിനെ കുത്തിയതെന്നാണ് യുവതിയുടെ വാദം. എന്നാല്‍, ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട യുവാവിന്റെ മേല്‍ പ്രതികാരം ചെയ്യാനുള്ള കാരണമെന്താണെന്ന് യുവതി വ്യക്തമാക്കിയില്ല.

ആപ്പിള്‍ കുരു ചവച്ചരച്ച് കഴിക്കരുത് : കാരണം അറിയാം

അതേസമയം, യുവാവിനെ കൊലപ്പെടുത്താന്‍ തനിക്ക് ഉദ്ദേശമില്ലായിരുന്നുവെന്നും അദ്ദേഹത്തെ വേദനിപ്പിക്കുക മാത്രമാണ് ലക്ഷ്യമിട്ടതെന്നും യുവതി പറഞ്ഞു. ‘ഗ്രേവ് ഡിഗ്ഗര്‍’ എന്ന സംഗീത ആല്‍ബത്തില്‍ നിന്നാണ് തനിക്ക് പ്രതികാരം ചെയ്യണമെന്ന പ്രചോദനം തോന്നിയതെന്നും യുവതി വ്യക്തമാക്കി.

2020ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരമാണ് അമേരിക്കന്‍ സേന ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാഹന വ്യൂഹം ബഗ്‍ദാദ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ഉടന്‍ എംക്യൂ9 ഡ്രോണ്‍ ഉപയോഗിച്ച് അമേരിക്കന്‍ സേന അദ്ദേഹത്തെ വധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button