Latest NewsUAENewsInternationalGulf

വ്യാജ ഇ മെയിലുകളും വെബ്‌സൈറ്റുകളും നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

അബുദാബി: രാജ്യത്ത് വ്യാജ ഇമെയിൽ അഡ്രസുകൾ, വെബ്സൈറ്റുകൾ, ഓൺലൈൻ അക്കൗണ്ടുകൾ എന്നിവ നിർമ്മിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. കിംവദന്തികൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കും എതിരെ പോരാടുന്നതിനുള്ള 2021-ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 34-ന്റെ ആർട്ടിക്കിൾ 11 പ്രകാരം, മറ്റൊരു വ്യക്തിയായി ആൾമാറാട്ടം നടത്തിക്കൊണ്ട്, വ്യാജ വെബ്സൈറ്റോ, ഓൺലൈൻ അക്കൗണ്ടോ, ഇ-മെയിലോ സൃഷ്ടിക്കുന്ന ഏതൊരു വ്യക്തിയും തടവിനും 50,000 ദിർഹത്തിൽ കുറയാത്തതും 200,000 ദിർഹത്തിൽ കൂടാത്തതുമായ പിഴ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

Read Also: അടുത്തറിഞ്ഞിട്ടുള്ളതിൽ വെച്ച് ഏറ്റവും മുന്തിയ ഫ്രോഡുകളിൽ ഒന്ന് എന്റെ അച്ഛനും മറ്റൊന്ന് മുൻ ഭർത്താവും: സംഗീത ലക്ഷ്മണ

ആൾമാറാട്ടത്തിന് ഇരയാകുന്ന വ്യക്തിയെ ദോഷകരമായി ബാധിക്കുന്ന രീതിയിൽ വ്യാജ വെബ്സൈറ്റോ ഓൺലൈൻ അക്കൗണ്ടോ ഇ-മെയിലോ ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങൾക്ക് കുറഞ്ഞത് രണ്ട് വർഷമെങ്കിലും തടവ് ശിക്ഷ ലഭിക്കുന്നതാണ്. യു എ ഇയിലെ പൊതു സ്ഥാപനങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയായി ചമഞ്ഞ് കൊണ്ട് ഇത്തരം വ്യാജ വെബ്സൈറ്റോ ഓൺലൈൻ അക്കൗണ്ടോ ഇ-മെയിലോ നിർമ്മിക്കുന്നവർക്ക് അഞ്ച് വർഷത്തിൽ കൂടാത്ത തടവും 200,000 ദിർഹത്തിൽ കുറയാത്ത പിഴയും 2,000,000 ദിർഹത്തിൽ കൂടാത്ത പിഴയും ശിക്ഷയായി ലഭിക്കും.

Read Also: വിലക്കുകള്‍ മറികടന്ന് നിരോധിത ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ : മിസൈല്‍ പതിച്ചത് ജപ്പാനില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button