പ്യോങ്യാംഗ്: ലോകരാഷ്ട്രങ്ങളുടെ മുന്നറിയിപ്പുകളും വിലക്കുകളും മറികടന്ന്
നിരോധിത ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ. എന്നാല്‍, ഉത്തര കൊറിയ പരീക്ഷിച്ച മിസൈല്‍ ജപ്പാന്റെ മേഖലയില്‍ ചെന്ന് പതിച്ചു.
Read Also : കെ റെയിലിന് ഇറങ്ങിത്തിരിക്കും മുമ്പ് നന്നായി ചിന്തിക്കണം
നിരോധിച്ച ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലാണ് വ്യാഴാഴ്ച ഉത്തര കൊറിയ പരീക്ഷിച്ചത്. 1,100 കിലോ മീറ്റര്‍ ദൂരം സഞ്ചരിച്ച മിസൈല്‍, ഒരു മണിക്കൂറിന് ശേഷം ജപ്പാന്റെ മേഖലയില്‍ ചെന്ന് പതിക്കുകയായിരുന്നു. സമുദ്രമേഖലയില്‍ ചെന്ന് പതിച്ചതിനാല്‍ ആളപായമോ നാശനഷ്ടമോ സംഭവിച്ചില്ലെന്ന് ജപ്പാന്‍ അറിയിച്ചു. ആറായിരം കിലോമീറ്റര്‍ ഉയരത്തിലായിരുന്നു മിസൈല്‍ സഞ്ചരിച്ചതെന്നും ജപ്പാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
2017 ലാണ് ആദ്യമായി ഐസിബിഎം ഉത്തര കൊറിയ ആദ്യമായി പരീക്ഷിച്ചത്. നിലവില്‍ പരീക്ഷിച്ചത് ഇതിന്റെ നൂതന പതിപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏതാനും നാളുകളായി ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുകയാണ്. ഇതിനെതിരെ ലോകരാജ്യങ്ങള്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.
Post Your Comments