Latest NewsKeralaNattuvarthaNews

‘പണിമുടക്കിൽ പണിപ്പെട്ട് കേരളം’, കെഎസ്ആര്‍ടിസി ഓടിയോടി കിതയ്ക്കുന്നു: ബസ് ചാർജ് കൂട്ടണോ വേണ്ടയോ?

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളുടെ പണിമുടക്ക്‌ തുടങ്ങിയതോടെ വെട്ടിലായി പൊതുജനം. യാത്ര ചെയ്യാൻ മതിയായ ബസ്സുകൾ ഇല്ല എന്നുള്ളത് തന്നെയാണ് ഈ ദുരിതത്തിന് കാരണം. കെഎസ്ആർടിസി ബസ്സിനെക്കാൾ ജനങ്ങൾ ദൈനദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് പ്രൈവറ്റ് ബസ്സുകളെയാണ്. അതുകൊണ്ട് തന്നെ ഈ സമരം വലിയതോതിൽ തന്നെ സാധാരണ ജീവിതത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

Also Read:കെ റെയിലിനു കേന്ദ്രം കൂടെ നിൽക്കുമോ? കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുമ്പോൾ

ഇന്ധനവില വര്‍ദ്ധിക്കുകയും ടിക്കറ്റ് നിരക്ക് മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ബസുടമകളുടെ വിവിധ സംഘടനകളുടെ സംയുക്ത സമരസമിതി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. സമരം തുടങ്ങിയ ദിവസം തന്നെ ജനങ്ങൾക്ക് മതിയായ വാഹനങ്ങൾ ഇല്ലാതെ അവർ ബുദ്ധിമുട്ടുന്ന കാഴ്ചകളാണ് ചുറ്റിലും അരങ്ങേറുന്നത്.

കെഎസ്ആർടിസി ബസ്സുകൾ ബദൽ മാർഗ്ഗമാക്കി മാറ്റാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും അത് നടപ്പിലാകുന്നില്ല എന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. പല സ്ഥലങ്ങളിലും കെഎസ്ആർടിസി ബസ്സുകൾക്ക് എത്തിപ്പെടാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button