വിഴിഞ്ഞം: ഹോം സ്റ്റേയുടെ ലൈസന്‍സ് പുതുക്കാന്‍ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ക്ലാര്‍ക്ക് വിജിലൻസ് പിടിയിലായി. കോട്ടുകാല്‍ പഞ്ചായത്ത് ഓഫീസിലെ സെക്‌ഷന്‍ ക്ലാര്‍ക്ക് എം. ശ്രീകുമാറിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റു ചെയ്തത്.
കല്ലിയൂര്‍ പൂങ്കുളം സ്വദേശി സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സുരേഷ് വിഴിഞ്ഞം ആഴിമലയില്‍ മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ രണ്ടുനിലകള്‍ വാടകയ്ക്കെടുത്ത് ഹോം സ്റ്റേ തുടങ്ങുന്നതിലേക്കായി കോട്ടുകാല്‍ പഞ്ചായത്ത് ഓഫീസില്‍ നിന്ന് 2019-ല്‍ ലൈസന്‍സ് വാങ്ങിയിരുന്നു. എന്നാല്‍ കൊവിഡ് കാരണം ഹോം സ്റ്റേ ആരംഭിക്കാനായില്ല.
Read Also : പെൺകുട്ടികൾക്ക് ഹൈസ്‌കൂൾ തുറന്ന താലിബാൻ പഠിക്കാൻ കുട്ടികൾ എത്തിയപ്പോൾ സ്കൂൾ പൂട്ടി സ്ഥലം വിട്ടു
ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞതിനാല്‍ പുതുക്കാനായി കോട്ടുകാല്‍ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന്, സെക്‌ഷന്‍ ക്ലാര്‍ക്ക് ശ്രീകുമാര്‍ ലൈസന്‍സ് നല്‍കുന്നതിന് 25000 ആവശ്യപ്പെടുകയും ആദ്യ ഗഡുവായി 10000 രൂപ ഉടന്‍ നല്‍കണമെന്ന് അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന്, സുരേഷ് ഇക്കാര്യം വിജിലന്‍സിന്റെ തിരുവനന്തപുരം സതേണ്‍ റേഞ്ച് പൊലീസ് സൂപ്രണ്ട് ആര്‍. ജയശങ്കറിനെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം സതേണ്‍ റേഞ്ച് ഡിവൈ.എസ്.പി വി. അനിലിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കോട്ടുകാല്‍ പഞ്ചായത്ത് ഓഫീസിന് സമീപം പരാതിക്കാരന്റെ കാറില്‍ വച്ച് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ശ്രീകുമാറിനെ പിടികൂടിയത്. ഇയാളെ ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കും.
Post Your Comments