IdukkiKeralaNattuvarthaLatest NewsNews

ടൂ​​റി​​സ്റ്റ് ബ​​സ് തകരാറിലായി : മൂ​​ന്നൂ​​റി​​ല​​ധി​​കം തീ​​ർ​​ത്ഥാ​​ട​​ക​​ർ വാ​ഗ​മ​ണി​ൽ കു​ടു​ങ്ങി

മ​​ല​​പ്പു​​റ​​ത്തു​​ നി​​ന്നും കു​​രി​​ശു​​മ​​ല ക​​യ​​റാ​​നെ​​ത്തി​​യ മൂ​​ന്നൂ​​റി​​ല​​ധി​​കം തീ​​ർ​​ത്ഥാ​​ട​​ക​​രാ​​ണു കു​​രി​​ശു​​മ​​ല അ​​ടി​​വാ​​ര​​ത്തി​​ൽ കു​​ടു​​ങ്ങി​​യ​​ത്

കോ​​ട്ട​​യം: ടൂ​​റി​​സ്റ്റ് ബ​​സ് തകരാറിലായതിനെത്തു​​ട​​ർ​​ന്ന്, വാ​​ഗ​​മ​​ണ്‍ കു​​രി​​ശു​​മ​​ല അ​​ടി​​വാ​​ര​​ത്തി​​ൽ തീ​​ർത്ഥാ​​ട​​ക​​ർ കു​​ടു​​ങ്ങി. മ​​ല​​പ്പു​​റ​​ത്തു​​ നി​​ന്നും കു​​രി​​ശു​​മ​​ല ക​​യ​​റാ​​നെ​​ത്തി​​യ മൂ​​ന്നൂ​​റി​​ല​​ധി​​കം തീ​​ർ​​ത്ഥാ​​ട​​ക​​രാ​​ണു കു​​രി​​ശു​​മ​​ല അ​​ടി​​വാ​​ര​​ത്തി​​ൽ കു​​ടു​​ങ്ങി​​യ​​ത്.

തി​​ങ്ക​​ളാ​​ഴ്ച വൈ​​കു​​ന്നേ​​രം നാ​​ലി​​ന് കോ​​ഴി​​ക്കോ​​ട്, മ​​ല​​പ്പു​​റം, ഇ​​രി​ട്ടി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ​​നി​​ന്നാ​​യി ഏ​​ഴു ബ​​സു​​ക​​ളി​​ലായിട്ടാണ് തീ​​ർ​​ത്ഥാ​​ട​​ക​​ർ വാ​​ഗ​​മ​​ണ്‍ കു​​രി​​ശു​​മ​​ല ക​​യ​​റാ​​നാ​​യി എ​​ത്തിയത്. ആ​​റു ബ​​സു​​ക​​ളും അ​​ടി​​വാ​​ര​​ത്തി​​ലെ​​ത്തി​​യെ​​ങ്കി​​ലും ഒ​​രു ബ​​സ് വ​​ഴി​​ക്ക​​ട​​വ്-​​അ​​ടി​​വാ​​രം റൂ​​ട്ടി​​ൽ തകരാറിലാവുകയായിരുന്നു.

Read Also : ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്ത് ക​ച്ച​വ​ട​ക്കാ​ര​ന്‍റെ സ​ഹാ​യി​ മ​ര​ക്കമ്പി​ന​ടി​യേ​റ്റ് മ​രി​ച്ചു : രണ്ടുപേർ അറസ്റ്റിൽ

തുടർന്ന്, മ​​റ്റു ബ​​സു​​ക​​ൾ​​ക്ക് തി​​രി​​ച്ചി​​റ​​ങ്ങാ​​ൻ ക​​ഴി​​യാ​​തെ​​യാ​​യി. രാ​​ത്രി വൈ​​കി​​യും ബ​​സി​​ന്‍റെ ത​​ക​​രാ​​റു​​ക​​ൾ പ​​രി​​ഹ​​രി​​ക്കാ​​ൻ സാ​​ധി​​ക്കാ​​തെ വ​​ന്ന​​തോ​​ടെ മൂ​​ന്നു ബ​​സു​​ക​​ളി​​ലെ ആ​​ളു​​ക​​ളെ ചെ​​റു​​വാ​​ഹ​​ന​​ങ്ങ​​ളി​​ൽ റി​​സോ​​ർ​​ട്ടു​​ക​​ളി​​ലേ​​ക്കു മാ​​റ്റി. മൂ​​ന്നു ബ​​സി​​ലു​​ള്ള​​വ​​ർ ബ​​സി​​നു​​ള്ളി​​ൽ ത​​ന്നെ ക​​ഴി​​ഞ്ഞു. ഇ​​ന്ന​​ലെ രാ​​വി​​ലെ മെ​​ക്കാ​​നി​​ക് എ​​ത്തി ബ​​സി​​ന്‍റെ കേ​​ടു​​പാ​​ടു​​ക​​ൾ പ​​രി​​ഹ​​രി​​ച്ച​​ശേ​​ഷം ഉ​​ച്ച​​യോ​​ടെയാണ് ബ​​സു​​ക​​ൾ മ​​ട​​ങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button