ഇടുക്കി: ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. വണ്ണപ്പുറം മുണ്ടൻ മുടിയിലാണ് സംഭവം. പതിനഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Read Also: പ്രതിപക്ഷ നേതാവിന്റെ നിലപാട് കേരളത്തിന്റെ താൽപ്പര്യത്തിന് ഗുണമല്ല: മുഖ്യമന്ത്രി
മുന്നാറിലേക്ക് പോയി മടങ്ങുകയായിരുന്ന ബസാണ് ഇറക്കത്തിൽ നിന്നും നിയന്ത്രണം നഷ്ടപ്പെട്ട താഴ്ചയിലേക്ക് തെന്നി നീങ്ങിയത്. പരിക്കേറ്റവരെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.
Read Also: എനിക്ക് ഇഷ്ടപ്പെട്ടിട്ടും ആന്റണിക്ക് ഇഷ്ടമായില്ലെങ്കിൽ ആ കഥകൾ ഞങ്ങൾ ഏറ്റെടുക്കാറില്ല: മോഹൻലാൽ
Post Your Comments