കോട്ടയം: ടൂറിസ്റ്റ് ബസ് തകരാറിലായതിനെത്തുടർന്ന്, വാഗമണ്‍ കുരിശുമല അടിവാരത്തിൽ തീർത്ഥാടകർ കുടുങ്ങി. മലപ്പുറത്തു നിന്നും കുരിശുമല കയറാനെത്തിയ മൂന്നൂറിലധികം തീർത്ഥാടകരാണു കുരിശുമല അടിവാരത്തിൽ കുടുങ്ങിയത്.
തിങ്കളാഴ്ച വൈകുന്നേരം നാലിന് കോഴിക്കോട്, മലപ്പുറം, ഇരിട്ടി എന്നിവിടങ്ങളിൽ നിന്നായി ഏഴു ബസുകളിലായിട്ടാണ് തീർത്ഥാടകർ വാഗമണ്‍ കുരിശുമല കയറാനായി എത്തിയത്. ആറു ബസുകളും അടിവാരത്തിലെത്തിയെങ്കിലും ഒരു ബസ് വഴിക്കടവ്-അടിവാരം റൂട്ടിൽ തകരാറിലാവുകയായിരുന്നു.
തുടർന്ന്, മറ്റു ബസുകൾക്ക് തിരിച്ചിറങ്ങാൻ കഴിയാതെയായി. രാത്രി വൈകിയും ബസിന്റെ തകരാറുകൾ പരിഹരിക്കാൻ സാധിക്കാതെ വന്നതോടെ മൂന്നു ബസുകളിലെ ആളുകളെ ചെറുവാഹനങ്ങളിൽ റിസോർട്ടുകളിലേക്കു മാറ്റി. മൂന്നു ബസിലുള്ളവർ ബസിനുള്ളിൽ തന്നെ കഴിഞ്ഞു. ഇന്നലെ രാവിലെ മെക്കാനിക് എത്തി ബസിന്റെ കേടുപാടുകൾ പരിഹരിച്ചശേഷം ഉച്ചയോടെയാണ് ബസുകൾ മടങ്ങിയത്.
Post Your Comments