KeralaLatest NewsNews

കല്ലെടുത്ത് കോൺഗ്രസ് ഓഫീസിൽ കൊണ്ടുവെച്ചാൽ പദ്ധതി ഇല്ലാതാവില്ല, കല്ലിടാതെയും പദ്ധതി നടത്താം: കോടിയേരി

തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട് നടക്കുന്നത് സമരത്തിന് വേണ്ടിയുള്ള സമരമാണെന്നും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കല്ലെടുത്ത് കോൺഗ്രസ് ഓഫീസിൽ കൊണ്ടുവെച്ചാൽ കെ റെയില്‍ പദ്ധതി ഇല്ലാതാവില്ലെന്നും, കല്ലിടാതെയും പദ്ധതി നടത്തമെന്നും കോടിയേരി പറഞ്ഞു.

അതേസമയം, കെ റെയിൽ പാതക്ക് ചുറ്റും ബഫർ സോണില്ലെന്ന് പറഞ്ഞ സജി ചെറിയാനെ കോടിയേരി തള്ളി. കെ റെയിലിന്റെ പാതയ്‌ക്കിരുവശവും ബഫർ സോണുണ്ടെന്നും മന്ത്രി പറയുന്നതല്ല, കെ റെയിൽ എംഡി പറയുന്നതാണ് ശരിയെന്നും കോടിയേരി പറഞ്ഞു. നഷ്‌ടപരിഹാരം നൽകിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ. ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also  :  ഐപിഎൽ 2022: ചെന്നൈയുടെ മൂന്ന് സൂപ്പർ താരങ്ങൾക്ക് ഉദ്ഘാടന മത്സരം നഷ്ടമാകും

ഹൈ സ്‌പീഡ് ട്രെയിനിന് വേണ്ടി യുഡിഎഫും കല്ലിട്ടിരുന്നു. അന്ന് എൽഡിഎഫ് ഒരു എതിർപ്പും ഉയർത്തിയില്ലെന്നും കോടിയേരി പറഞ്ഞു. ബിജെപിയും കോൺഗ്രസും ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളിൽ സമാന പദ്ധതികളുണ്ട്. യുഡിഎഫിനൊപ്പം സമരം ചെയ്യില്ലെന്ന് ബിജെപി പറഞ്ഞിട്ട് കോഴിക്കോട് അതുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button