Latest NewsCricketNewsSports

ഐപിഎൽ 2022: ചെന്നൈയുടെ മൂന്ന് സൂപ്പർ താരങ്ങൾക്ക് ഉദ്ഘാടന മത്സരം നഷ്ടമാകും

ചെന്നൈ: ഐപിഎൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മൂന്ന് സൂപ്പർ താരങ്ങൾക്ക് ഉദ്ഘാടന മത്സരം നഷ്ടമാകും. ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലി, ഇന്ത്യൻ പേസർ ദീപക് ചാഹർ, ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ ഡ്വെയ്ൻ പ്രിട്ടോറിയസ് എന്നിവർക്കാണ് ആദ്യ മത്സരം നഷ്ടമാവുക. വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ പരിക്കേറ്റ ദീപക് ചാഹർ ഇതുവരെ പരിക്കിൽ നിന്ന് മോചിതനായിട്ടില്ല.

അതേസമയം, ഇംഗ്ലണ്ട് ഓൾറൗണ്ടറായ മോയിൻ അലിയ്ക്ക് ഇന്ത്യയിലേക്കുള്ള വീസ ഇതുവരെ കിട്ടിയിട്ടില്ല. കഴിഞ്ഞ സീസണൊടുവിൽ 8 കോടി രൂപ മുടക്കിയാണു ചെന്നൈ മോയിൻ അലിയെ നിലനിർത്തിയത്. ദക്ഷിണാഫ്രിക്കൻ താരം പ്രിട്ടോറിയസ് ആദ്യ മത്സരസമയത്ത് ക്വാറന്‍റീനിലായിരിക്കും. എന്നാൽ, കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ റൺസ് നേടിയ റുതുരാജ് ഗെയ്‌ക്‌വാദ് പരിക്കിൽ നിന്ന് മുക്തനായി ടീമിനൊപ്പം ചേർന്നു.

Read Also:- ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാര്‍ട്ടി വിരമിക്കല്‍ പ്രഖ്യാപിച്ചു

കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടമുയര്‍ത്തിയപ്പോള്‍ 16 ഇന്നിംഗ്സിൽ ഒരു സെഞ്ച്വറിയും നാല് അർധ സെഞ്ച്വറിയും ഉൾപ്പടെ 635 റൺസുമായി ടൂർണമെന്റിലെ ടോപ് സ്കോററായിരുന്നു റുതുരാജ് ഗെയ്‌ക്‌വാദ്. ഇതോടെ, സിഎസ്‌കെ താരത്തെ നിലനിര്‍ത്തുകയായിരുന്നു. അമ്പാട്ടി റായുഡുവിന്‍റെ പരിക്ക് മാറിയതും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആശ്വാസമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button