Latest NewsNewsIndia

‘ആം ആദ്മിയ്ക്ക് വൻ ആപ്പ്’: ബിജെപിയിലേക്ക് പോയത് 3500 പ്രവർത്തകർ, പാർട്ടി വിട്ടത് പുറത്താക്കിയവരെന്ന് ആപ്

ഗാന്ധിനഗർ: ഗുജറാത്തിൽ ആം ആദ്മി പാർട്ടി വിട്ട് 3500 പ്രവർത്തകർ ബിജെപിയിലേക്ക് ചുവട് മാറി. ഗാന്ധിനഗറിലെ ബിജെപി ആസ്ഥാനമായ ‘കമല’ത്തിൽ വെച്ച് ബിജെപി അധ്യക്ഷൻ സിആർ പാട്ടീലിന്‍റെ നേതൃത്വത്തിലായിരുന്നു പ്രവർത്തകരുടെ പാർട്ടി പ്രവേശം. ആം ആദ്മി പാർട്ടിയുടെ തൊപ്പി ധരിച്ചെത്തിയ സംഘം പിന്നീട് ബിജെപിയുടെ തൊപ്പി ധരിക്കുകയായിരുന്നു.

പ്രവർത്തകർ, ‘ആപി’ന്റെ പ്രവർത്തന ശൈലിയിലും ചിന്തയിലും സന്തുഷ്ടരായിരുന്നില്ലെന്നും ആപിനെ ഉപേക്ഷിച്ചെത്തിയവരെ ഇരുകൈകളും നീട്ടിയാണ് ബിജെപി സ്വീകരിച്ചതെന്നും സിആർ പാട്ടീൽ പറഞ്ഞു. അതേസമയം, വിരലിലെണ്ണാവുന്ന പ്രവർത്തകർ മാത്രമാണ് പാർട്ടി വിട്ടതെന്ന് ആപ് ഗുജറാത്ത് പ്രദേശ് സംഘടന മഹാമന്ത്രി മനോജ് സൊറത്തിയ പറഞ്ഞു. ഇവരെ നേരത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നുവെന്നും സൊറത്തിയ കൂട്ടിച്ചേർത്തു.

‘ഭാര്യയെ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമല്ല വിവാഹം’ വൈവാഹിക പീഡനത്തിനെതിരെ കര്‍ണാടക ഹൈക്കോടതി

പാർട്ടിയുടെ ആശയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് പുറത്താക്കിയവരാണ് ബിജെപിയിൽ ചേർന്നതെന്നും ഇത്തരത്തിൽ, നാലോ അഞ്ചോ പ്രവർത്തകർ മാത്രമാണ് ബിജെപിയിലേക്ക് പോയതെന്നും സൊറത്തിയ പറഞ്ഞു. മറ്റുള്ളവരെല്ലാം ബിജെപി പ്രവർത്തകരാണെന്നും ഇവർ, ആപ് പ്രവർത്തകരാണെന്ന് കാണിച്ച് ബിജെപി നാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button