KeralaLatest NewsNews

ആരാണ് മരിച്ച ലക്ഷ്മിപ്രിയ? നിഗൂഢതയുള്ള യുവതിയെ കുറിച്ച് പൊലീസിനെ കുഴക്കി ചോദ്യങ്ങള്‍

യുവതിയെ കുറിച്ച് ഒന്നും അറിയില്ലെന്ന് അനില്‍ : ബന്ധുക്കളെ കണ്ടെത്താന്‍ പത്രപരസ്യം നല്‍കി പൊലീസ്

അടൂര്‍: കാമുകനൊപ്പം താമസിച്ചു വരവെ ആത്മഹത്യ ചെയ്ത ലക്ഷ്മിപ്രിയയെ കുറിച്ച് ഒരു വിവരവും അറിയാനാകാതെ പൊലീസ്. നിഗൂഢതയുള്ള യുവതി യഥാര്‍ത്ഥത്തില്‍ ആരെന്നോ ? സ്വദേശം എവിടെയാണെന്നോ ആര്‍ക്കും അറിയില്ല. അവരുടെ ബന്ധുക്കളെ കണ്ടെത്താനും രണ്ടാഴ്ചയായിട്ടും പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാര്‍ച്ച് ഒമ്പതിന് രാത്രിയിലാണ്, പതിനാലാം മൈല്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റലിനു സമീപം, കളീയ്ക്ക മംഗലത്തു വീട്ടില്‍ കുഞ്ഞുകുഞ്ഞമ്മ എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ യുവതി തൂങ്ങി മരിച്ചത്.

Read Also : നാടിനെ നടുക്കി നീലിമയുടെ മരണം, ആത്മഹത്യ ചെയ്തത് മാതാപിതാക്കളുടെ കണ്‍മുന്നില്‍ വെച്ച്

ഈ വീട്ടില്‍ കാമുകനൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു 42കാരിയായ ലക്ഷ്മിപ്രിയ. ബന്ധുക്കളെ കണ്ടെത്താനാകാത്തതിനാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ പോലുമാകാതെ ഇപ്പോള്‍ പത്രപരസ്യം നല്‍കിയിരിക്കുകയാണ് പൊലീസ്.

ഏഴംകുളം തേപ്പുപാറ അജിവിലാസത്തില്‍ അനില്‍ ആനന്ദ(48)നൊപ്പമാണ് ലക്ഷ്മിപ്രിയയും ആറു വയസുള്ള മകളും കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇവര്‍ കുഞ്ഞുകുഞ്ഞമ്മയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ലക്ഷ്മിപ്രിയയും അനിലും ഭാര്യാ-ഭര്‍ത്താക്കന്മാരാണെന്നാണ് വീട്ടുടമ കരുതിയിരുന്നത്.

മാര്‍ച്ച് ഒമ്പതിന് രാത്രി ഏഴിനും എട്ടിനുമിടയിലാണ്, വാടക വീടിന്റെ അടുക്കളയിലെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തുന്നത്. ലക്ഷ്മിപ്രിയ ജീവനൊടുക്കുകയും പൊലീസ് അനിലിനെ ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് ഇവര്‍ വിവാഹിതരല്ലെന്നും ഒപ്പമുള്ള കുട്ടി അയാളുടെ മകളല്ലെന്ന് വീട്ടുടമയ്ക്കും നാട്ടുകാര്‍ക്കും മനസിലാകുന്നത്.

ഇന്‍ഫര്‍ട്ടിലിറ്റി ചികില്‍സാ കേന്ദ്രമായ ലൈഫ് ലൈന്‍ ആശുപത്രിയില്‍ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി ചികില്‍സയിലാണെന്നും പോയി വരാനുള്ള ബുദ്ധിമുട്ടു കൊണ്ട് വാടകവീട് എടുക്കുന്നുവെന്നുമാണ് ഉടമയായ വയോധികയോട് അനിലും യുവതിയും പറഞ്ഞിരുന്നത്. കുഞ്ഞുകുഞ്ഞമ്മ ഈ വിവരം വിശ്വസിക്കുകയും ചെയ്തു.

അനില്‍ ഗള്‍ഫില്‍ നിന്ന് മടങ്ങി വന്നയാളാണ്. ഒരു മകനുണ്ട്. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയാണ്. വീട്ടുകാരുമായി വലിയ അടുപ്പമൊന്നുമുണ്ടായിരുന്നില്ല. താന്‍ ഗള്‍ഫില്‍ നിന്ന് സമ്പാദിച്ച പണം കൊണ്ട് സ്വന്തമായി നിര്‍മ്മിച്ച വീട് ഏഴംകുളത്തുണ്ടെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. എന്നാല്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഇങ്ങനെയൊന്ന് ഇല്ലെന്ന് കണ്ടെത്തി.

ലക്ഷ്മിപ്രിയയെ നാലു മാസം മുമ്പ് കേരള മാട്രിമോണിയല്‍ വഴി കണ്ടെത്തുകയായിരുന്നുവെന്നാണ് അനില്‍ പൊലീസിനോട് പറഞ്ഞത്. ലക്ഷ്മിപ്രിയ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന എറണാകുളം ഒലിമുകളില്‍ സുരേന്ദ്രന്‍ എന്നയാളുടെ വീട്ടില്‍ നിന്നും കുട്ടിയോടൊപ്പം കൂട്ടിക്കൊണ്ടു വരികയായിരുന്നെന്നും അനില്‍ പറയുന്നു.
ലക്ഷ്മിപ്രിയ അനാഥയാണെന്നാണ് അനിലിനോട് പറഞ്ഞിരുന്നത്. ബംഗളൂരുവിലുള്ള ഒരു ചിറ്റപ്പനാണ് വളര്‍ത്തിയിരുന്നതെന്നും, അദ്ദേഹത്തിന്റെ മരണശേഷം 10 വര്‍ഷം മുന്‍പ് കേരളത്തിലേക്ക് വരികയായിരുന്നുവെന്നും, ആലുവയില്‍ ജോലി ചെയ്യുന്ന സമയത്ത് ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ചുവെന്നും മാത്രമേ തന്നോട് പറഞ്ഞിട്ടുള്ളു എന്ന് അനില്‍ പറയുന്നു.

ലക്ഷ്മിപ്രിയ വൈഫ് ഓഫ് രാമസുബ്ബയ്യ, നമ്പര്‍ 340, നയന്‍ത് ക്രോസ്, ശാസ്ത്രി നഗര്‍, ബാംഗ്‌ളൂര്‍ സൗത്ത്, ത്യാഗരാജ് നഗര്‍ കര്‍ണാടക 560028 എന്നാണ് ലക്ഷ്മി പ്രിയയുടെ പൊലീസ് കണ്ടെത്തിയ ആധാര്‍ രേഖകളിലുള്ളത്.

ഈ വിലാസത്തിലുള്ള രാമസുബ്ബയ്യയെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. ബംഗളൂരുവിലെ ഒരു ടെക്സ്റ്റയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന കാലത്താണ് ഇയാളുമായി ലക്ഷ്മിപ്രിയ അടുപ്പത്തിലാകുന്നത്. ഈ ബന്ധത്തിലുള്ളതാണ് കുട്ടിയെന്ന് പറയുന്നു. പിന്നീട് ഇയാളെ ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങിയെന്നാണ് വിവരം. രാമസുബ്ബയ്യ വേറെ വിവാഹം കഴിച്ച് മക്കളുമായി കഴിയുന്നു. അതിനാല്‍ തന്നെ, അയാള്‍ ഇവരുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയാറായിട്ടില്ല.

ഒരു പാട് ദുരൂഹതകള്‍ ലക്ഷ്മിപ്രിയയെയും അനിലിനെയും ചുറ്റിപ്പറ്റിയുണ്ട്.
യുവതിയെ, അനില്‍ നന്നായി ഉപദ്രവിച്ചിരുന്നുവെന്ന സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയെന്ന് സൂചനയുണ്ട്. കഴുത്തെല്ലിന് പൊട്ടലുമുണ്ട്. പക്ഷേ, ശാരീരികമായി ഉപദ്രവിച്ച ലക്ഷണമില്ല. അനിലിന്റെ പീഡനം കാരണം യുവതി ജീവനൊടുക്കിയെന്ന സംശയമാണ് പൊലീസിനുള്ളത്. ലക്ഷ്മിപ്രിയയുടെ ബന്ധുക്കളെ കണ്ടെത്താത്തതാണ് ഇപ്പോള്‍ പൊലീസിന് ഏറെ തലവേദനയായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button