KeralaLatest NewsNews

ലോഡ്ജില്‍ മുറിയെടുത്തത് മരിക്കാന്‍ വേണ്ടി, പക്ഷേ ജനല്‍ കമ്പിയില്‍ അവന്‍ തൂങ്ങി, യുവതിയുടെ വെളിപ്പെടുത്തല്‍

ഷീബ ബഹളംവയ്ക്കുന്നത് കേട്ട് മാനേജര്‍ എത്തി നോക്കിയപ്പോള്‍ ജനല്‍ കമ്പിയില്‍ തൂങ്ങിനില്‍ക്കുന്ന ശ്രീജിത്തിനെയാണ് കണ്ടത്

പത്തനംതിട്ട : ഫേസ്ബുക്കിലൂടെ പരിചയത്തിലായ യുവതിയുമൊന്നിച്ച് ലോഡ്ജില്‍ മുറിയെടുത്ത യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലം കുന്നത്തൂര്‍ പുത്തനമ്പലം ശ്രീനിലയത്തില്‍ ശ്രീജിത്ത് (30) ആണ് മരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനി ഷീബയാണ് ഒപ്പമുണ്ടായിരുന്നത്. മരിക്കണമെന്ന് തീരുമാനിച്ചുറപ്പിച്ചാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത് എന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്ന യുവതി വെളിപ്പെടുത്തി.

Read Also: ഹൈവേക്ക് സമീപം വയലില്‍ തലയില്ലാത്ത നിലയില്‍ യുവതിയുടെ മൃതദേഹം: ട്രോളി ബാഗില്‍ ശരീര ഭാഗങ്ങൾ 

അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ലോഡ്ജില്‍ ഞായറാഴ്ച രാവിലെ 10 മണിക്കാണ് ഇരുവരും മുറി എടുത്തത്. തിങ്കളാഴ്ച രാത്രി ഷീബ ബഹളംവയ്ക്കുന്നത് കേട്ട് മാനേജര്‍ എത്തി നോക്കിയപ്പോള്‍ ജനല്‍ കമ്പിയില്‍ തൂങ്ങിനില്‍ക്കുന്ന ശ്രീജിത്തിനെയാണ് കണ്ടത്. മരിക്കണമെന്ന ഉദ്ദേശത്തോടെയാണ് അടൂരില്‍ എത്തിയതെന്നും ഭയം കാരണം താന്‍ അതിന് തയ്യാറായില്ലെന്നും യുവതി പോലീസിനോട് പറഞ്ഞു. ശ്രീജിത്ത് നിര്‍ബന്ധിച്ച് തന്നെക്കൊണ്ട് ഗുളിക കഴിപ്പിക്കുകയായിരുന്നു. അപ്പോള്‍ തന്നെ അബോധാവസ്ഥയിലായി. ബോധം വന്ന് എഴുന്നേറ്റ് നോക്കിയപ്പോള്‍ ശ്രീജിത്ത് തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത് എന്നും ഷീബ മൊഴി നല്‍കി.

ശ്രീജിത്ത് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഭര്‍ത്താവ് മരിച്ച യുവതിക്ക് ഒരു കുട്ടിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button