KeralaLatest News

റേഡിയോഗ്രാഫർ ഇതുവരെ പകർത്തിയത് 23 സ്ത്രീകളുടെ നഗ്നത: ദേവി സ്‌കാന്‍സിലേക്ക് വിവിധ സംഘടനകളുടെ പ്രതിഷേധം

അടൂര്‍: എംആര്‍ഐ സ്‌കാനിങ്ങിന് വന്ന യുവതി വസ്ത്രം മാറുന്നത് മറഞ്ഞു നിന്ന് മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ റേഡിയോഗ്രാഫര്‍ക്കെതിരെ പ്രതിഷേധം ശക്തം. കടയ്ക്കല്‍ ചിതറ മാത്തറ നിധീഷ് ഹൗസില്‍ അനിരുദ്ധന്റെ മകന്‍ അന്‍ജിത്ത് ആണ് സ്കാനിങ്ങിന് വന്ന സ്ത്രീകളുടെ നഗ്നത പകർത്തിയത്. ഇരുപത്തി മൂന്നോളം സ്ത്രീകളുടെ നഗ്‌നതയാണ് ഇയാളുടെ ഫോണിലുണ്ടായിരുന്നത്.

എംആര്‍ഐ സ്‌കാനിങ്ങിനായി എത്തിയ ഏഴംകുളം തട്ടാരുപടി സ്വദേശിനിയാണ് ഇയാളെ കയ്യോടെ പിടികൂടിയത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനിലെ ദേവി സ്‌കാന്‍സില്‍ യുവതി എംആര്‍ഐ സ്‌കാനിങ്ങിന് എത്തിയത്. വസ്ത്രം മാറി വന്ന യുവതി ഇയാളുടെ പോക്കറ്റിലെ മൊബൈലിന്റെ കാമറ കണ്ടാണ് സംശയിച്ചത്. ഫല്‍ഷ് ലൈറ്റും ഓണായിരുന്നു. തുടര്‍ന്ന് യുവതി സംശയം തോന്നി പൊലീസില്‍ വിവരം അറിയിച്ചു. രാത്രി ഏഴു മണിയോടെ ഇയാളെ കസ്റ്റഡിയില്‍ എടുത്തു. മൊബൈല്‍ ഫോണ്‍ വാങ്ങി നോക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഞെട്ടി. ഒന്നും രണ്ടുമല്ല 23 വീഡിയോകളാണ് ഉണ്ടായിരുന്നത്. ഇത് മുഴുവന്‍ സ്‌കാനിങ് സെന്ററില്‍ നിന്നും പകര്‍ത്തിയതായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴി വാങ്ങി രാത്രി തന്നെ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം പുറത്ത് അറിയാതിരിക്കാനുള്ള നീക്കങ്ങള്‍ സ്‌കാനിങ് സെന്റര്‍ ഉടമകള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. ദേവി സ്‌കാന്‍സ് ഇവിടെ ആരംഭിച്ചിട്ട് അധിക കാലമായിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച്‌ യുവജനസംഘടനകള്‍ പ്രക്ഷോഭം ആരംഭിച്ചു. ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും സ്‌കാനിങ് സെന്ററിലേക്ക് മാര്‍ച്ച്‌ നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button