കൊല്ലം: പത്താം ക്ലാസ്സുകാരി ആത്മഹത്യ ചെയ്തതിന് പിന്നില്‍ മാതാപിതാക്കള്‍ വഴക്ക് പറയുമെന്ന ഭയത്തിലെന്ന് നിഗമനം. വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച ക്ലാസ്സിലാതിരുന്നിട്ടും, നീലിമ ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്കെന്ന പേരിലാണ് രാവിലെ വീട്ടില്‍ നിന്നിറങ്ങിയത്. തുടര്‍ന്ന് കുട്ടികളെ റോഡില്‍ കണ്ട നാട്ടുകാര്‍ സ്‌കൂളില്‍ വിവരം അറിയിച്ചു. ഇതേതുടര്‍ന്ന്, അധ്യാപകര്‍ എത്തി കുട്ടികളെ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയുമായിരുന്നു. ഇക്കാര്യം ചോദിച്ച് രക്ഷിതാക്കള്‍ വഴക്ക് പറയുമെന്ന ഭയത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.
Read Also : കെ റെയിലിനും സർക്കാരിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐഎഫ്എഫ്കെ ഡെലിഗേറ്റുകൾ
കൊല്ലം പുത്തൂരില്‍ ഇടവട്ടം സ്വദേശിനിയായ നീലിമ(14) ആണ് മരിച്ചത്. പത്താം ക്ലാസ്സുകാരിയായ വിദ്യാര്‍ത്ഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. മാതാപിതാക്കളുടെ മുന്നില്‍ വെച്ചായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ. ബന്ധു വീട്ടിലെ കിണറ്റില്‍ ചാടിയാണ് മരിച്ചത്.
കിണറിന്റെ ഭിത്തികളില്‍ തലയിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കുണ്ടറയില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. ഒപ്പമുണ്ടായിരുന്ന മറ്റ് പെണ്‍കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
Post Your Comments